You are currently viewing ജിഎസ്ടി ഇളവിന്റെ നേട്ടം യാത്രക്കാരിൽ എത്തിക്കാൻ റെയിൽവേ ‘റെയിൽ നീർ’ വെള്ളത്തിന്റെ വില കുറയ്ക്കും

ജിഎസ്ടി ഇളവിന്റെ നേട്ടം യാത്രക്കാരിൽ എത്തിക്കാൻ റെയിൽവേ ‘റെയിൽ നീർ’ വെള്ളത്തിന്റെ വില കുറയ്ക്കും

ന്യൂഡൽഹി:ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും  പാക്കേജ്ഡ് കുടിവെള്ളത്തിന്റെ വില കുറയ്ക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

റെയിൽവേ ബോർഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം, റെയിൽ നീർ വെള്ളം ഇനി മുതൽ ഒരു ലിറ്റർ കുപ്പി ₹15ന് പകരം ₹14ക്കും അരലിറ്റർ കുപ്പി ₹10ന് പകരം ₹9നും ലഭ്യമാകും.

പാക്കേജ്ഡ് വെള്ളത്തിന് ജിഎസ്ടി കുറച്ചതിന്റെ നേരിട്ടുള്ള ഗുണം യാത്രക്കാരിലേക്ക് എത്തിക്കുന്നതിനായാണ് വില കുറയ്ക്കാനുള്ള തീരുമാനം എടുത്തതെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. പുതിയ നിരക്കുകൾ സെപ്റ്റംബർ 22, 2025 മുതൽ പ്രാബല്യത്തിൽ വരും.

ഐആർസിടിസി (IRCTC) തെരഞ്ഞെടുത്ത മറ്റ് കുടിവെള്ള ബ്രാൻഡുകളുടെയും വിലയിൽ ഇതേ കുറവ് ബാധകമായിരിക്കും.
എല്ലാ സോണൽ റെയിൽവേകൾക്കും ഐആർസിടിസിക്കും പുതുക്കിയ നിരക്കുകൾ ഉടൻ നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply