തിരുവനന്തപുരം — സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് വലിയ ആശ്വാസമായി മിൽമയുടെ തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂണിയനുകളിലെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ മക്കൾക്ക് സംവരണം നൽകാൻ അനുമതി നൽകിയതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.
ക്ഷീരവ്യവസായ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് കർഷക കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. യൂണിയനുകളിലെ വിവിധ സ്ഥിരനിയമനങ്ങൾക്കായി ഇനി ക്ഷീരകർഷകരുടെ മക്കൾക്ക് പ്രത്യേക അവകാശ സംവരണം ലഭ്യമാകും.
സർക്കാരിന്റെ ഈ തീരുമാനം, ക്ഷീരകർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും യുവജനങ്ങൾക്ക് സ്ഥിരം തൊഴിൽ അവസരങ്ങൾ നൽകുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ.
