കാഞ്ഞങ്ങാട് ∙ വീട്ടുകാര്‍ക്കും, പ്രതിശ്രുത വധുവിനും കത്തെഴുതിവെച്ച ശേഷം കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ യു. കെ. ജയപ്രകാശിന്റെ മകന്‍ പ്രണവ് (33) കടലില്‍ ചാടി മരിച്ചു.
ഇന്ന് രാവിലെ 11.30-ഓടെയാണ് തൃക്കണ്ണാട് കടലിൽ മൃതദേഹം കണ്ടെത്തിയത്. പ്രണവിന്റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതായും കുടുംബ സുഹൃത്തുക്കള്‍ അറിയിച്ചു.
ബാംഗ്ലൂരിലെ പ്രമുഖ ഐ ടി കമ്പനിയിലെ എഞ്ചിനീയറായിരുന്നു പ്രണവ്. കഴിഞ്ഞ മാസങ്ങളായി വീട്ടില്‍ നിന്ന് ജോലി ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
