നാഗപട്ടണം, തമിഴ്നാട്: നാഗപട്ടണം സ്വദേശികളായ പതിനൊന്ന് മത്സ്യതൊഴിലാളികളെ ഇന്ന് കോടിക്കരൈക്ക് സമീപം ശ്രീലങ്കൻ കടൽ കൊള്ളക്കാർ ക്രൂരമായി ആക്രമിച്ചു. അരിവാളുകളും ബോംബുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കടൽ കൊള്ളക്കാർ മത്സ്യങ്ങൾക്ക് ഒപ്പം മത്സ്യതൊഴിലാളികളുടെ സാധനങ്ങളും കവർന്നു.
ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് , കടൽ കൊള്ളക്കാർ മത്സ്യബന്ധന ബോട്ടുകളിലെ ജിപിഎസ് മെഷീനുകൾ, വലകൾ, വാക്കീടോക്കി, സ്വർണ്ണചങ്ങലകൾ, ഫൈബർ ബോട്ടുകളുടെ എൻജിനുകൾ എന്നിവയും കൊള്ളയടിച്ചു. പരിക്കേറ്റ മത്സ്യതൊഴിലാളികൾ വലിയ പ്രയാസപ്പെട്ടാണ് കരയിലെത്തിയത്, പിന്നീട് അടുത്തുള്ള സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു.
