You are currently viewing ഉൽപ്പാദനം വർധിപ്പിക്കുന്നതിനാൽ ബോയിംഗ് 10,000 തൊഴിലാളികളെ നിയമിക്കും

ഉൽപ്പാദനം വർധിപ്പിക്കുന്നതിനാൽ ബോയിംഗ് 10,000 തൊഴിലാളികളെ നിയമിക്കും

കോവിഡിൽ നിന്ന് കരകയറുകയും ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ 2023-ൽ 10,000 തൊഴിലാളികളെ നിയമിക്കുമെന്ന് ബോയിംഗ് പ്രഖ്യാപിച്ചു, എന്നാൽ ചില മേഘലകളിൽ ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് യുഎസ് ആസ്ഥാനമായ കമ്പനി വെള്ളിയാഴ്ച പറഞ്ഞു.

“ചില സപ്പോർട്ട് ഫംഗ്ഷനുകൾക്കുള്ളിൽ സ്റ്റാഫിംഗ് കുറയ്ക്കുമെന്ന്” ബോയിംഗ് സമ്മതിച്ചു. 2023-ൽ എത്ര ജോലികൾ വെട്ടിക്കുറയ്ക്കുമെന്നതിനെക്കുറിച്ച് പ്രതികരിക്കാൻ അവർ വിസമ്മതിച്ചു.

എയർലൈനുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ബോയിങ്ങിന്റെ ബിസിനസ് യൂണിറ്റുകളിലും എഞ്ചിനീയറിംഗ്, നിർമ്മാണം എന്നിവയിലുമാണ് വളർച്ചയുടെ ഭൂരിഭാഗവും സംഭവിക്കുന്നത്.

737 MAX-ന്റെ ഡെലിവറി 2022-ൽ 374 വിമാനങ്ങളിൽ നിന്ന് ഈ വർഷം 400-നും 450-നും ഇടയിലായി വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു, 787-ന്റെ ഡെലിവറികൾ 70-നും 80-നും ഇടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിർജീനിയ ആസ്ഥാനമായുള്ള കമ്പനി 2021-ൽ 142,000 തൊഴിലാളികളിൽ നിന്ന് 2022-ൽ 156,000 ആയി ഉയർത്തിയിരുന്നു

ഈ വർഷം 13,000 ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായി യൂറോപ്യൻ എതിരാളിയായ എയർബസ് ഈ ആഴ്ച അറിയിച്ചിരുന്നു. ഏകദേശം 7,000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകളായിരിക്കും എന്ന് കരുതപെടുന്നു

Leave a Reply