പേമാരിയും, വെള്ളപ്പൊക്കവും നിമിത്തം ന്യൂസിലൻഡിൽ മൂന്ന് പേർ മരിക്കുകയും കുറഞ്ഞത് ഒരാളെയെങ്കിലും കാണാതാവുകയും ചെയ്തതായി പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് ശനിയാഴ്ച പറഞ്ഞു.
“ജീവനാശം ഈ കാലാവസ്ഥാ കെടുതിയുടെ വ്യാപ്തിയെ കാണിക്കുന്നു, അത് എത്ര പെട്ടെന്നാണ് ദുരന്തമായി മാറിയത്,” ഹിപ്കിൻസ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഓക്ക്‌ലൻഡിലെ നാശനഷ്ടങ്ങളും ഹിപ്കിൻസ് സർവേ നടത്തി.
വെള്ളപ്പൊക്ക ബാധിത കമ്മ്യൂണിറ്റികൾ സന്ദർശിക്കാൻ ഹിപ്കിൻസ് ശനിയാഴ്ച ഓക്ക്ലൻഡിന് വടക്കുള്ള വെനുപായ് എന്ന സ്ഥലത്തേക്ക് പോയി.
“പരസ്പരം കരുതുക. കഴിയുന്നത്ര പിന്തുണ ഞങ്ങൾ നിങ്ങൾക്ക് നൽകും. . ദയ കാണിക്കുക, ക്ഷമയോടെയിരിക്കുക. നിങ്ങൾ ഇതിലൂടെ കടന്നുപോകും,” അദ്ദേഹം എഴുതി.