You are currently viewing അമേരിക്കയുടെ 250-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായായി  തിരുഹൃദയത്തിന്റെ കീഴിൽ സമർപ്പണം നടത്തും: യു.എസ്. ബിഷപ്പുമാർ

അമേരിക്കയുടെ 250-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായായി  തിരുഹൃദയത്തിന്റെ കീഴിൽ സമർപ്പണം നടത്തും: യു.എസ്. ബിഷപ്പുമാർ

നവംബർ ജനറൽ അസംബ്ലിയിൽ, യു.എസ്. ബിഷപ്പുമാർ യുണൈറ്റഡ് സ്റ്റേറ്റ്സിനെ യേശുവിൻ്റെ തിരുഹൃദയത്തിന്റെ കീഴിൽ സമർപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു. ഈ സമർപ്പണ ചടങ്ങ് 2026 ജൂണിൽ ആഘോഷിക്കുന്ന തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച്, അമേരിക്കയുടെ 250-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായായിരിക്കും.

ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ഈ ആത്മീയ പരിപാടിയിൽ  നവനാൾ പ്രാർത്ഥന (നൊവേന), കൂടാതെ ഭക്തജനങ്ങളെ ആരാധനയിലൂടെയും കാരുണ്യപ്രവർത്തനങ്ങളിലൂടെയും പങ്കെടുപ്പിക്കാൻ രൂപപ്പെടുത്തിയിരിക്കുന്ന വിവിധ  പ്രവർത്തനങ്ങളും ഉൾപ്പെടും.

യേശുവിൻ്റെ വിശുദ്ധഹൃദയത്തോടുള്ള ഭക്തിയെ പുതുക്കാനും, ക്രിസ്തുവിൻ്റെ രാജത്വം സമൂഹത്തിൽ തിരിച്ചറിയാനും, സുവിശേഷത്തിൻ്റെ ആത്മാവിലൂടെ കാലാതീതമായ മനുഷ്യജീവിതത്തെ പൂർണ്ണമാക്കാനും ആണ് ഈ സമർപ്പണത്തിൻ്റെ ലക്ഷ്യം.

Leave a Reply