You are currently viewing വിശാഖപട്ടണം ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

വിശാഖപട്ടണം ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

വിശാഖപട്ടണം സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനമാകുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു.  ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്ട്ര നയതന്ത്ര സഖ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങളുടെ തലസ്ഥാനമായ വിശാഖപട്ടണത്തിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. ഞാനും വിശാഖപട്ടണത്തിലേക്ക് മാറും,” ആന്ധ്രപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

“ആന്ധ്രപ്രദേശിൽ ബിസിനസ്സ് ചെയ്യുന്നത് എത്ര എളുപ്പമാണെന്ന് സ്വയം മനസ്സിലാക്കുന്നതിനു നിങ്ങളെയും നിങ്ങളുടെ സഹപ്രവർത്തകരെയും ഞാൻ ക്ഷണിക്കുന്നു,” മുഖ്യമന്ത്രി റെഡ്ഡി കൂട്ടിച്ചേർത്തു.

വികേന്ദ്രീകൃത വികസനത്തിലാണ് സംസ്ഥാനത്തിന്റെ ഭാവിയെന്ന് നേരത്തെ റെഡ്ഡി വ്യക്തമാക്കിയിരുന്നു. വിശാഖപട്ടണത്തെ സംസ്ഥാന ഭരണത്തിന്റെ തലസ്ഥാനമായി അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

  സംസ്ഥാന ഗവർണറുടെ ആസ്ഥാനവും വിശാഖപട്ടണം ആയിരിക്കും. അതേസമയം നിയമസഭ അമരാവതിയിൽ നിന്ന് പ്രവർത്തിക്കും.  കുർണൂലിലേക്ക് ഹൈക്കോടതി മാറ്റാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം വെളിപെടുത്തിയിരുന്നു.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യറി എന്നിവയുടെ  പ്രവർത്തന കേന്ദ്രങ്ങൾ  സ്ഥാപിക്കുന്നത് , തുല്യമായ പ്രാദേശിക വികസനത്തിന് ഉത്തേജനം നൽകുമെന്ന് റെഡ്ഡി വിശ്വസിക്കുന്നു.  രാജ്യത്ത് ഇതിന് സമാനതകളൊന്നുമില്ലെങ്കിലും, ഒന്നിലധികം തലസ്ഥാന നഗരങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് യുവജന ശ്രമിക കർഷക കോൺഗ്രസ് (വൈഎസ്ആർസി) പാർട്ടിയിലെ അദ്ദേഹത്തിന്റെ  അനുയായികൾ ചൂണ്ടിക്കാട്ടുന്നു.

Leave a Reply