പ്രഥമ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ പഞ്ചാബിനെ കീഴടക്കി
കേരളം ചാമ്പ്യന്മാരായി
ബുധനാഴ്ച സൂറത്തിലെ ഡുമാസ് ബീച്ചിൽ നടന്ന ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പഞ്ചാബിനെ 13-4ന് കീഴടക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് 6-5ന് വിജയം നേടിയിരുന്നു. എന്നാൽ ഫൈനലിൽ ലീഗ് ഘട്ടത്തിലെ തോൽവിക്ക് കേരളം തിരിച്ചടി നൽകി.
നേരത്തെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഡൽഹി 3-1ന് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി.
ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി കേരളത്തിന്റെ ഗോൾകീപ്പർ സന്തോഷ് കസ്മീർ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം കേരളത്തിന്റെ സിജു എസ് നേടി.