You are currently viewing എസ്ബിഐ മൂന്നാം പാദ ലാഭം 68 ശതമാനം ഉയർന്ന് റെക്കോർഡിലെത്തി

എസ്ബിഐ മൂന്നാം പാദ ലാഭം 68 ശതമാനം ഉയർന്ന് റെക്കോർഡിലെത്തി

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം പാദ ലാഭം 68.5% ഉയർന്ന് റെക്കോർഡ്  നിലയിൽ എത്തി. മെച്ചപ്പെട്ട പലിശ വരുമാനവും കിട്ടാകടങ്ങളിൽ വന്ന കുറവും ലാഭം വർദ്ധിപ്പിച്ചു.

കോവിഡിനു ശേഷമുള്ള ശക്തമായ സാമ്പത്തിക ഉണർവ്വും ഉത്സവ സീസണിലെ ബിസിനസ്സും രാജ്യത്ത് വായ്പാതോതു വർധിപ്പിച്ചു, ഇത് എസ്ബിഐയിലെ വായ്പാ വളർച്ചയ്ക്ക് സഹായകമായി.

ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ അറ്റാദായം 142.05 ബില്യൺ രൂപയായി (1.74 ബില്യൺ ഡോളർ) ഉയർന്നു, ഒരു വർഷം മുമ്പ് ഇത് 84.32 ബില്യൺ രൂപയായിരുന്നു.

കഴിഞ്ഞ മാസം,  എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ശക്തമായ വായ്പാ വളർച്ചയിൽ പ്രതീക്ഷിച്ചതിലും മികച്ച ലാഭം രേഖപ്പെടുത്തിയിരുന്നു

Leave a Reply