ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിൽ വ്യാഴാഴ്ചയുണ്ടായ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് നാല് പേർ മരിക്കുകയും നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തതായി ദുരന്ത ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.
“ഭൂകമ്പത്തിൽ വീടുകൾക്കും റെസ്റ്റോറന്റിനും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, നാല് പേർ മരിച്ചു. ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തിന്റെ, കാലാവസ്ഥാ ജിയോഫിസിക്സ് ഏജൻസിയുടെ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് 1.28 നാണ് ഭൂചലനം ഉണ്ടായത്. പ്രവിശ്യാ തലസ്ഥാനമായ ജയപുരയിൽ നിന്ന് 1 കിലോമീറ്റർ തെക്കുപടിഞ്ഞാറായും 10 കിലോമീറ്റർ ആഴത്തിലുമാണ് പ്രഭവകേന്ദ്രം.
ഭൂകമ്പത്തിന് സുനാമി ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാന ഭൂചലനത്തിന് ശേഷം നിരവധി തുടർചലനങ്ങൾ ഉണ്ടായതായി ഏജൻസി അറിയിച്ചു.