You are currently viewing ബെൽജിയം ഗോൾകീപ്പർ കളിക്കിടെ കുഴഞ്ഞു വിണ് മരിച്ചു

ബെൽജിയം ഗോൾകീപ്പർ കളിക്കിടെ കുഴഞ്ഞു വിണ് മരിച്ചു

  • Post author:
  • Post category:Sports
  • Post comments:0 Comments

ശനിയാഴ്ച, വിങ്കൽ സ്‌പോർട് ബി ക്ലബിൻ്റെ ഗോൾകീപ്പർ ആർനെ എസ്പീൽ ഒരു  പെനാൽറ്റി രക്ഷിച്ചതിന് ശേഷം  നിമിഷങ്ങൾക്കുളിൽ മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 25 വയസ്സ് മാത്രമായിരുന്നു പ്രായം

ബെൽജിയത്തിലെ വെസ്റ്റ് ബ്രബാന്റിന്റെ രണ്ടാം പ്രൊവിൻഷ്യൽ ഡിവിഷനിൽ കളിക്കുന്ന വിങ്കൽ സ്‌പോർട് ബി, വെസ്‌ട്രോസെബെക്കെയ്‌ക്കെതിരെ 2-1 ന് മുന്നിലായിരുന്നു, രണ്ടാം പകുതിയിൽ വെസ്‌ട്രോസെബെക്ക്  പെനാൽറ്റി ലഭിച്ചു.

  റിപ്പോർട്ടുകൾ പ്രകാരം, പെനാൽറ്റി കിക്ക് എസ്പീൽ രക്ഷിച്ചെങ്കിലും ഉടൻ തന്നെ കുഴഞ്ഞ് വീണു. അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു.

ആർനെ എസ്‌പീലിന്റെ പെട്ടെന്നുള്ള മരണത്തിൽ വിങ്കൽ സ്‌പോർട് കടുത്ത ദുഖം രേഖപെടുത്തി.  ‘ഈ കനത്ത നഷ്ടത്തിൽ ആർനെയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം നേരുന്നു’. ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

എസ്പീലിന്റെ മരണകാരണം കണ്ടെത്താൻ  പോസ്റ്റ്‌മോർട്ടം നടത്തും.  തിങ്കളാഴ്ച  എസ്പീലിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരത്തിലധികം ആളുകൾ എത്തി ചേർന്നിരുന്നു

Leave a Reply