എല്ലാ വർഷവും പുതിയ ഐഫോണിന്റെ മോഡലുകൾക്കായി കാത്തിരിക്കുന്നവരെ തേടി ഒരു സന്തോഷ വാർത്തയെത്തുന്നു ,അതായത് ആപ്പിൾ അതിൻ്റെ സാധാരണ ഐഫോൺ മോഡലുകൾക്കൊപ്പം ‘അൾട്രാ’ മോഡലും 16 സീരീസിൽ അവതരിപ്പിച്ചേക്കാം.
ജിഎസ്എം എറീനാ റിപോർട്ട് പ്രകാരം 2024-ൽ പുതിയ മോഡൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ഐഫോൺ അൾട്രാ മോഡൽ പ്രോ മാക്‌സ് മോഡലുകൾക്ക് മുകളിലുള്ളതും വില കൂടിയതും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“തങ്ങൾക്ക് ഏറ്റവും മികച്ചത് ലഭിക്കാൻ ആളുകൾ കൂടുതൽ പണം ചിലാവാക്കാൻ തയ്യാറാണ്” എന്ന് കമ്പനിയുടെ നിക്ഷേപകരോട് സംസാരിക്കവെ ആപ്പിൾ സീഈഓ ടിം കുക്ക് പറഞ്ഞതായി ബ്ലൂംബെർഗുമായി ബന്ധപ്പെട്ട മാർക്ക് ഗുർമാൻ തന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞു .മാത്രമല്ല പേയ്‌മെന്റുകൾ, ബാങ്കിംഗ്, സ്മാർട്ട് ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ, ആരോഗ്യം എന്നിവയിൽ ഐഫോൺ “അവിഭാജ്യമാണ്” എന്ന് ടിം കുക്ക് കൂട്ടി ചേർത്തു
മുൻകാലങ്ങളിൽ, ആപ്പിൾ അതിന്റെ മുൻനിര ഉൽപ്പന്നങ്ങളായ സ്മാർട്ട് വാച്ച്, മാക് സ്റ്റുഡിയോയിലെ M1 പ്രോസസർ എന്നിവയ്ക്കായി “അൾട്രാ” ബ്രാൻഡിംഗ് ഉപയോഗിച്ചിരുന്നു.
അൾട്രാ മോഡലിന് വലിയ ഡിസ്‌പ്ലേയും മികച്ച ക്യാമറകളും ശക്തമായ ചിപ്പും , ഒരു അധിക പെരിസ്കോപ്പ് ക്യാമറയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.