യൂറോപ്പ ലീഗ്: ബാഴ്‌സലോണയെ 2-1ന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന 16ൽ എത്തി.

Image credits to Pixabay

മാഞ്ചസ്റ്റര്‍: ഓൾഡ് ട്രാഫോർഡിൽ വ്യാഴാഴ്‌ച നടന്ന രണ്ടാം പാദ മത്സരത്തിൽ ബാഴ്‌സലോണയെ 2-1 ന് തോൽപ്പിച്ച്
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ കടന്നു.

ആവേശകരമായ തുടക്കത്തിന് ശേഷം, ബ്രൂണോ ഫെർണാണ്ടസ് ഡിഫൻഡർ അലജാൻഡ്രോ ബാൽഡെയെ ഫൗൾ ചെയ്‌തതിനു 18-ാം മിനിറ്റിൽ ബാഴ്‌സലോണക്ക് പെനാൽറ്റി ലഭിച്ചു.കിക്കെടുത്ത
റോബർട്ട് ലെവൻഡോവ്സ്കി ഗോൾ നേടി ബാഴ്‌സലോണക്ക് 1-0 നു ലീഡ് നല്കി.

രണ്ടാം പകുതിയിൽ യുണൈറ്റഡ് ഉജ്ജ്വലമായ മുന്നേറ്റം നടത്തി. ഇടവേള കഴിഞ്ഞ് രണ്ട് മിനിറ്റിനുശേഷം ഫ്രെഡിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില ഗോള്‍ നേടി

ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ ഒരു മികച്ച സേവ് ബാഴ്‌സയുടെ ജൂൾസ് കൗണ്ടെയുടെ ഗോൾ നേടാനുള്ള ശ്രമത്തെ വിഫലമാക്കി, രണ്ടാം പകുതിയുടെ പതിനേഴാം മിനിറ്റിൽ
മാഞ്ചസ്റ്റർനു വേണ്ടി ആന്റണി
വിജയ ഗോൾ നേടി .

ജര്‍മന്‍ ടീമായ യൂണിയന്‍ ബെര്‍ലിന്‍, ഇറ്റാലിയന്‍ ക്ലബ്ബായ എ എസ് റോമ, യുക്രെയ്ന്‍ ക്ലബ് ഷാക്തര്‍ ഡോണെറ്റ്‌സ് എന്നിവയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

Leave a Reply