You are currently viewing ആകാശ വിസ്മയം: ചന്ദ്രനും വ്യാഴവും ശുക്രനും ഒരുമിച്ചപ്പോൾ;നാസ പുറത്തുവിട്ട അതി മനോഹര ചിത്രം കാണുക.

ആകാശ വിസ്മയം: ചന്ദ്രനും വ്യാഴവും ശുക്രനും ഒരുമിച്ചപ്പോൾ;നാസ പുറത്തുവിട്ട അതി മനോഹര ചിത്രം കാണുക.

അപൂർവമായ ഒരു ആകാശ പ്രതിഭാസം! ചന്ദ്രനും ശുക്രനും വ്യാഴവും ഫെബ്രുവരി 22 ന് സൂര്യാസ്തമയ സമയത്ത് പിടഞ്ഞാറൻ ആകാശത്ത് സംഗമിച്ചപ്പോൾ നാസ പകർത്തിയ ഒരു ചിത്രം.വ്യാഴത്തോട് അടുത്ത് നിലക്കുന്ന ചന്ദ്രനെയും അതിൻ്റെ താഴെ വെട്ടിതിളങ്ങുന്ന ശുക്രനെയും കാണാം ട്വിറ്ററിലുടെ നാസ പങ്കുവച്ചതാണ് ചിത്രം

ചന്ദ്രൻ അകന്നു പോകുമെങ്കിലും, ശുക്രനും വ്യാഴവും മാർച്ച് 1 നു സംഗമിക്കുന്നത് വരെ ഒരുമിച്ച് യാത്ര തുടരും . വെറും0.52 ഡിഗ്രിയുടെ
വ്യത്യാസമെ ഇരു ഗ്രഹങ്ങളും തമ്മിൽ ഉണ്ടാവുകയുള്ളു എന്ന് സ്പേസ്.കോം ൻ്റെ റിപ്പോർട്ടിൽ പറയുന്നു. സംഗമം നടക്കുമ്പോൾ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സിറിയസിന്റെ ഇരട്ടി പ്രകാശത്തിൽ വ്യാഴം പ്രസരിക്കും.  മറുവശത്ത്, ശുക്രൻ വ്യാഴത്തേക്കാൾ ആറിരട്ടി പ്രകാശിക്കും . ബൈനോക്കുലറുകൾ ഉപയോഗിച്ച് നോക്കുകയാണെങ്കിൽ ഈ കൗതുകകരമായ പ്രതിഭാസത്തിൻ്റെ  മെച്ചപ്പെട്ട അനുഭവം ലഭ്യമാവും.

Leave a Reply