വടക്കൻ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ ജൽദാപര ദേശീയ ഉദ്യാനത്തിൽ ശനിയാഴ്ച രണ്ട് കാണ്ടാമൃഗങ്ങൾ സഫാരി ജീപ്പിന് നേരെ നടത്തിയ ആക്രമണത്തിൽ ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു.
ആക്രമണത്തെ തുടർന്ന് ജീപ്പ് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വാഹനം തെന്നി റോഡിനോട് ചേർന്നുള്ള തുരങ്കത്തിലേക്ക് വീഴുകയായിരുന്നു.
ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, വിനോദസഞ്ചാരികൾ സഫാരി ജീപ്പിൽ സ്ഥലത്തെത്തി റോഡിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ മൃഗങ്ങളുടെ ഫോട്ടോഗ്രാഫുകളും വീഡിയോകളും ചിത്രീകരിക്കുമ്പോൾ
രണ്ട് കാണ്ടാമൃഗങ്ങൾ അവർക്ക് നേരെ തിരിയുകയായിരുന്നു
പരിക്കേറ്റ എല്ലാ വിനോദ സഞ്ചാരികളെയും ഉടൻ തന്നെ പ്രാദേശിക മദാരിഹത്ത് ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഇവരെ അലിപുർദുവാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ കാണ്ടാമൃഗങ്ങൾ ആക്രമണം നടത്തുന്നത് മുമ്പ് ജൽദാപാറ ദേശീയ ഉദ്യാനത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരമൊരു സാഹചര്യം ഇതുവരെ നേരിട്ടിട്ടില്ലെന്ന് നിസാര പരിക്കേറ്റ ജീപ്പ് ഡ്രൈവർ കമാല് ഗാസി പറഞ്ഞു.
വലിയ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം (Rhinoceros unicornis) വടക്കൻ പശ്ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ ജൽദാപാര ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണമാണ്. അസമിലെ കാസിരംഗ ദേശീയോദ്യാനം കഴിഞ്ഞാൽ 216 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ പ്രകൃതിദത്ത ആവാസകേന്ദ്രമാണ്.