You are currently viewing എൽപിജി സിലിണ്ടർ വില വർധിച്ചു- ഗാർഹിക സിലിണ്ടറിന് കൂട്ടിയത് 50 രൂപ, വാണിജ്യ സിലിണ്ടറിന് 351 രൂപ

എൽപിജി സിലിണ്ടർ വില വർധിച്ചു- ഗാർഹിക സിലിണ്ടറിന് കൂട്ടിയത് 50 രൂപ, വാണിജ്യ സിലിണ്ടറിന് 351 രൂപ

ഗാർഹിക എൽപിജി സിലിണ്ടറിന് 50 രൂപ വർധിച്ചു. 14.2 കിലോ വരുന്ന ഗാര്‍ഹിക സിലിണ്ടറിന് ഡല്‍ഹിയില്‍ 1,103 രൂപയും കേരളത്തില്‍ 1,110 രൂപയുമായി

പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

പാചകവാതക സിലിണ്ടറിന്റെ ഏറ്റവും പുതിയ വില വർദ്ധന സാധാരണക്കാരന്റെ ജീവിതഭാരം വർദ്ധിപ്പിക്കും അനുദിനം ജീവിത ചെലവുകൾ ഉയരുന്നതിനാൽ പാചകവാതക വിലയിലെ വർദ്ധനവ് പൊതുവെ സാധാരണക്കാരെ ബാധിക്കും.

ഇന്ത്യയിലെ എൽപിജി വില നിശ്ചയിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളാണ്, അത് മാസാടിസ്ഥാനത്തിൽ പരിഷ്കരിക്കുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ വീടുകളിലും എൽപിജി കണക്ഷനുണ്ട്, ഇത് പ്രധാനമായും പാചക ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്.

ഇതോടെ 14.2 കിലോ വരുന്ന ഗാര്‍ഹിക സിലിണ്ടറിന് ഡല്‍ഹിയില്‍ 1,103 രൂപയും കേരളത്തില്‍ 1,110 രൂപയുമായി. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 351 രൂപ കൂടി 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.

Leave a Reply