You are currently viewing ഇലക്ഷൻ ജയം:വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക്  നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

ഇലക്ഷൻ ജയം:വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

വടക്കുകിഴക്കൻ മേഖലയിൽ വലിയ മാറ്റമാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.നാഗാലാൻഡ്, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയതിന് പിന്നാലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇപ്പോൾ ‘ന ദില്ലി സേ ദൂർ, നാ ദിൽ സേ ദൂർ’:ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ, പ്രധാനമന്ത്രി മോദി ബിജെപി പ്രവർത്തകരോട് “വടക്കുകിഴക്കൻ സഹോദരങ്ങളെ ബഹുമാനിക്കാൻ” അവരുടെ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ ഓണാക്കാൻ അഭ്യർത്ഥിച്ചു.

“കഴിഞ്ഞ വർഷങ്ങളിൽ, ബി.ജെ.പി ഇത്തരം നിരവധി സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന് നമുക്ക് അത്തരമൊരു അവസരം കൂടി ലഭിച്ചു. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും പൂർണ്ണ പിന്തുണ നൽകി,” പ്രധാനമന്ത്രി മോദി പറഞ്ഞു.

മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

“ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിനും ലോകത്തിനുമുള്ള സന്ദേശമാണ്. ഇന്ത്യയിൽ ജനങ്ങൾ ജനാധിപത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യം തഴച്ചുവളരുകയാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുകയും ഫലം പുറത്തുവരികയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ അധികം ചർച്ച ചെയ്യപ്പെടില്ല. വോട്ടെടുപ്പ് അക്രമങ്ങളും ഉപരോധങ്ങളും മാത്രമാണ് ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ ഇത്തവണ വടക്കുകിഴക്കൻ മേഖലയിൽ വലിയ മാറ്റമാണ് ഞങ്ങൾ കണ്ടത്. പുതിയ കാഴ്ചപാടിൻ്റെ പ്രതിഫലനമായ ഒരു വടക്കുകിഴക്ക് ഞങ്ങൾ കാണുന്നു.


പല രാഷ്ട്രീയ നിരീക്ഷകരും ബി.ജെ.പിയുടെ വിജയത്തിന്റെ കാരണം മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. നമ്മുടെ ചില അഭ്യുദയകാംക്ഷികൾക്ക് അതിന്റെ കാരണം അറിയാൻ ആഗ്രഹമുണ്ട്. അതിനു കാരണം ‘ത്രിവേണി’ ആണ്. ആദ്യത്തെ ശക്തി ബിജെപി സർക്കാരിന്റെ പ്രവർത്തനമാണ് , രണ്ടാമത്തേത് ബിജെപിയുടെ പ്രവർത്തന ശൈലിയും അവസാനത്തേത് ബിജെപിയുടെ പ്രവർത്തകരുമാണ്,പ്രധാനമന്ത്രി മോദി പറഞ്ഞു.

Leave a Reply