You are currently viewing വില്പന കുറഞ്ഞതിനാൽ യുഎസ് ആസ്ഥാനമായുള്ള 8 കാഷ്യർലെസ് ഗോ സ്റ്റോറുകൾ ആമസോൺ അടച്ചുപൂട്ടുന്നു

വില്പന കുറഞ്ഞതിനാൽ യുഎസ് ആസ്ഥാനമായുള്ള 8 കാഷ്യർലെസ് ഗോ സ്റ്റോറുകൾ ആമസോൺ അടച്ചുപൂട്ടുന്നു

എൻഗാഡ്ജറ്റ് റിപ്പോർട്ട് ചെയ്ത പ്രകാരം ആമസോൺ യുഎസിൽ മൊത്തം എട്ട് കാഷ്യർലെസ് ഗോ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു. ഏപ്രിൽ ഒന്നിന് ന്യൂയോർക്ക് സിറ്റിയിൽ രണ്ട് സ്റ്റോറുകളും സിയാറ്റിലിൽ രണ്ട് സ്റ്റോറുകളും സാൻ ഫ്രാൻസിസ്കോയിൽ നാല് സ്റ്റോറുകളും അടച്ച് പൂട്ടും

ബ്ലൂംബെർഗ് റിപോർട്ടനുസരിച്ച്, വിൽപ്പന കുറഞ്ഞതിനാൽ കമ്പനിയുടെ ചെലവ് ചുരുക്കൽ നയത്തിൻ്റെ ഭാഗമാണീ നീക്കം എന്ന് പറയുന്നു. ജനുവരിയിൽ, 18,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചിരുന്നു എന്നോർക്കുന്നത് ഇവിടെ പ്രസക്തമാണ്.അടുത്തിടെ നടന്ന മിക്ക പിരിച്ചുവിടലുകളും അവരുടെ റീട്ടെയിൽ, റിക്രൂട്ടിംഗ് മേഘലയിൽ ഉള്ള ജീവനക്കാരെയാണ് ബാധിച്ചിട്ടുള്ളത്

എന്നിരുന്നാലും ആമസോൺ ഗോ ഫോർമാറ്റിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി പറയുന്നു. അവർ രാജ്യത്തുടനീളം 20-ലധികം ആമസോൺ ഗോ സ്റ്റോറുകൾ
നിലവിൽ പ്രവർത്തിപ്പിക്കുന്നുണ്ട്

ആമസോൺ ഗോ സ്റ്റോറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ക്യാമറകളും സെൻസറുകളും ഘടിപ്പിച്ച ഹൈടെക് ഷോപ്പുകളായാണ്. ഉപഭോക്താക്കൾക്ക് അവർക്കാവശ്യമുള്ള ഏത് ഇനവും തെരെഞ്ഞടുക്കാം. എടുത്ത ഉൽപന്നത്തിൻ്റെ പണം ഓൺലൈനായി അടക്കാവുന്നതാണ്.ഒരു കാഷ്യറുടെ ആവശ്യമില്ലാതെ പണമിടപാടുകൾ നടത്താൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത.

Leave a Reply