ഇന്ത്യയിൽ നിന്നുള്ള 200 സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളതും തകർച്ച നേരിടുന്ന ബാങ്കായ സിലിക്കൺ വാലി ബാങ്കുമായി (എസ്‌വിബി) ബന്ധമുള്ളതുമായ വൈ കോമ്പിനേറ്റർ എന്ന അമേരിക്കൻ ടെക്‌നോളജി സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ, യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും മറ്റുള്ളവർക്കും കത്തെഴുതി. എസ്‌വിബിയുടെ പ്രതിസന്ധി 1,00,000-ത്തിലധികം തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്കും ഭാവിയിൽ കൂടുതൽ ആഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും, അത് തടയാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു
സ്റ്റാർട്ടപ്പുകളും ലക്ഷക്കണക്കിന് ജോലികളും സംരക്ഷിക്കുന്നതിനുള്ള നിവേദനം, വൈ കോമ്പിനേറ്ററിന്റെ സിഇഒയും പ്രസിഡന്റുമായ ഗാരി ടാൻ ആണ് എഴുതിയത് .നിവേദനത്തിൽ ഇതിനകം 56,000-ത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന 1,200 സിഇഒമാരും സ്ഥാപകരും ഒപ്പുവച്ചിട്ടുണ്ട്. ചെറുകിട ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, ബാങ്കിലെ നിക്ഷേപകരായ അവരുടെ ജീവനക്കാർ എന്നിവർക്ക് സംരക്ഷണവും ആശ്വാസവും നല്കണമെന്ന് നിവേദനം ആവശ്യപെട്ടു.
നാഷണൽ വെഞ്ച്വർ ക്യാപിറ്റൽ അസോസിയേഷന്റെ (എൻവിസിഎ) ഡാറ്റ പ്രകാരം സിലിക്കൺ വാലി ബാങ്കിന് 37,000-ത്തിലധികം ചെറുകിട ബിസിനസുകളുണ്ട്,250000 ഡോളർ നിക്ഷേപവുമണ്ട്.
“ഈ തുക ഇപ്പോൾ അവർക്ക് ലഭ്യമല്ല, കൂടുതൽ ഇടപെടലുകൾ ഇല്ലെങ്കിൽ, എഫ്ഡിഐ സി വെബ്സൈറ്റ് അനുസരിച്ച്, മാസങ്ങൾ മുതൽ വർഷങ്ങൾ വരെ അത് ലഭിച്ചേക്കില്ല.”നിവേദനം പറഞ്ഞു
വൈ കോമ്പിനേറ്റർ കമ്മ്യൂണിറ്റിയിലെ സ്റ്റാർട്ടപ്പുകളിൽ മൂന്നിലൊന്ന്, എസ് വി ബിയുമായി സമ്പർക്കം പുലർത്തുന്നതിനാൽ, എസ് വി ബി അവരുടെ ഏക ബാങ്ക് അക്കൗണ്ടായി ഉപയോഗിച്ചു.
അടുത്ത 30 ദിവസത്തിനുള്ളിൽ സ്റ്റാർട്ടപ്പുകൾക്ക് ശമ്പളം നൽകാനുള്ള പണമില്ലാതെ ബുദ്ധിമുട്ടുമെന്നും ടാൻ പറഞ്ഞു. ഇതിനെ തുടർന്ന് ഉണ്ടാക്കുന്ന സ്ഥാപനം അടച്ചുപൂട്ടൽ 10,000-ലധികം ചെറുകിട ബിസിനസുകളെയും സ്റ്റാർട്ടപ്പുകളെയും ബാധിക്കുമെന്ന് ഞങ്ങൾ കണക്കുകൂട്ടുന്നു,” ടാൻ കൂട്ടിച്ചേർത്തു.
ഒരു ശരാശരി ചെറുകിട ബിസിനസ്സിലോ സ്റ്റാർട്ടപ്പിലോ 10 തൊഴിലാളികൾ ജോലി ചെയ്യുകയാണെങ്കിൽ, ഈ പ്രതിസന്ധി 100,000-ത്തിലധികം തൊഴിലുകളെ ബാധിക്കുമെന്നും ഇത് പിരിച്ചുവിടൽ അല്ലെങ്കിൽ അടച്ചുപൂട്ടൽ എന്നിവ പോലുള്ള സ്ഥിതിവിശേഷം ഉണ്ടാക്കുമെന്നും ടാൻ പറഞ്ഞു.
“സിലിക്കൺ വാലി ബാങ്കിന്റെ പരാജയത്തിന് വ്യാപകമായ ഭവിഷത്തുകൾ ഉണ്ടായേക്കാം. അതിന്റെ തകർച്ച സ്ഥാപകരിലും മാനേജ്‌മെന്റ് ടീമുകളിലും ഭയം സൃഷ്ടിക്കുകയും അവരുടെ അവശേഷിക്കുന്ന പണത്തിന് സുരക്ഷിതമായ താവളങ്ങൾ ഒരുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും , ഇത് മറ്റെല്ലാ ചെറുകിട ബാങ്കുകളെയും ദോഷകരമായി ബാധിക്കും ” നിവേദനം പറയുന്നു.
“പ്രാദേശിക ബാങ്കുകളുടെ മേൽ ശക്തമായ നിയന്ത്രണ മേൽനോട്ടവും മൂലധന ആവശ്യകതകളും പുനഃസ്ഥാപിക്കാൻ കോൺഗ്രസ് പ്രവർത്തിക്കണം, കൂടാതെ ഈ പ്രതിസന്ധി സൃഷ്ടിച്ചതിൽ എസ് വിബി എക്സിക്യൂട്ടീവുകളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും കെടുകാര്യസ്ഥതയോ ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കണം,” ടാൻ കൂട്ടിച്ചേർത്തു.