You are currently viewing സ്‌മാർട്ട്‌ഫോണിലെ ഏറ്റവും കനം കുറഞ്ഞ ബെസലുകളുമായി ഐഫോൺ 15 പ്രോ മാക്‌സ് വരുന്നു

സ്‌മാർട്ട്‌ഫോണിലെ ഏറ്റവും കനം കുറഞ്ഞ ബെസലുകളുമായി ഐഫോൺ 15 പ്രോ മാക്‌സ് വരുന്നു

ഐഫോൺ 15 പ്രോ മാക്‌സിന് ഏതൊരു സ്‌മാർട്ട്‌ഫോണിനെക്കാളും ഏറ്റവും കനം കുറഞ്ഞ ബെസലുകൾ(ഉപകരണത്തിന്റെ സ്ക്രീനിനും ഫ്രെയിമിനും ഇടയിലുള്ള സ്ഥലം )ഉണ്ടായിരിക്കും, ഇത് നിലവിൽ ഷവാമി13 ന്റെ പേരിലുള്ള റെക്കോർഡിനെ മറികടക്കും. ആപ്പിളിന്റെ പദ്ധതികളെക്കുറിച്ച് മുൻകാലങ്ങളിൽ കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയ “ഐസ് യൂണിവേഴ്‌സ്” എന്നറിയപ്പെടുന്ന ലീക്കർ പറയുന്നതനുസരിച്ചാണിത്

ഐഫോൺ 14 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ട് ഐഫോൺ 15 പ്രോ മോഡലുകൾക്കും കനം കുറഞ്ഞതും വളഞ്ഞതുമായ ബെസലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ആപ്പിൾ വാച്ച് പോലെയുള്ള രൂപത്തിന് കാരണമാകും, എന്നാൽ  ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ ശരിയാണെങ്കിൽ, വലിയ 6.7 ഇഞ്ച് മോഡലിന് ഏറ്റവും കുറഞ്ഞ ബെസലുകൾ ഉണ്ടായിരിക്കും. 

ഐസ് യൂണിവേഴ്‌സ് ഒരു ട്വീറ്റിൽ, ഐഫോൺ 15 പ്രോ മാക്‌സ് ഷവോമി 13  1.81 എംഎം ബെസലുകളുടെ “റെക്കോർഡ്” തകർക്കുമെന്ന് പറഞ്ഞു, ആപ്പിളിന്റെ വരാനിരിക്കുന്ന മോഡൽ വെറും 1.55 എംഎം വീതിയികറുത്ത ബെസൽ  വരുന്നതായും അറിയിച്ചു

കിംവദന്തികൾ അനുസരിച്ച്, ഐഫോൺ 11 സീരീസിന് സമാനമായി നാല് ഐഫോൺ 15 മോഡലുകളിലെയും ബെസലുകൾ അരികുകൾക്ക് ചുറ്റും ചെറുതായി വളഞ്ഞിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ സ്റ്റാൻഡേർഡ് ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയിലെ ബെസലുകളുടെ വീതി ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയിൽ നിന്നു വ്യതിചലിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.  ഐഫോൺ 15 ഉം കഴിഞ്ഞ വർഷത്തെ ലൈനപ്പിന്റെ അതേ ഡിസ്പ്ലേ വലുപ്പങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിസ്‌പ്ലേയ്‌ക്ക് ചുറ്റും കനം കുറഞ്ഞ ബെസലുകളോടെ, ഐഫോൺ 15 പ്രോ മോഡലുകൾക്ക് ആപ്പിൾ വാച്ച് സീരീസ് 7, സീരീസ് 8 എന്നിവയ്ക്ക് സമാനമായ രൂപമുണ്ടാകാം. പ്രോ മോഡലുകളിൽ സ്റ്റെയിൻലെസ് സ്റ്റീലിന് പകരം ടൈറ്റാനിയം ഫ്രെയിം, സോളിഡ്-സ്റ്റേറ്റ് വോളിയം, മ്യൂട് സ്വിച്ച്,ചലനരഹിതമായ  പവർ ബട്ടണുകൾ എന്നിവ
  ഉണ്ടായിരിക്കുമെന്ന് കിംവദന്തികൾ സൂചിപ്പിക്കുന്നു. 

ഐസ് യൂണിവേഴ്സ് മുമ്പ് കാഡ് റെൻഡറുകളും അളവുകളും പങ്കിട്ടിട്ടുണ്ട്, അതിൽ ഐഫോൺ 15 പ്രോ മാക്‌സ് കനം കുറഞ്ഞ ക്യാമറ ബമ്പും ഫുട്ട് പ്രിൻ്റും ഫീച്ചർ ചെയ്യുമെന്ന് പറഞ്ഞിരുന്നു.

ആപ്പിളിന്റെ അടുത്ത ഐഫോൺ ലൈനപ്പ് പതിവുപോലെ സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപെടുന്നു

Leave a Reply