അജ്മീർ ശതാബ്ദി എക്സ്പ്രസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സന്ദർശിച്ചു.സന്ദർശന വേളയിൽ മന്ത്രി ട്രെയിൻ പരിശോധിക്കുകയും ട്രെയിനിലുണ്ടായിരന്നവരോട് അഭിപ്രായം തേടുകയും ചെയ്തു.
ട്രെയിനിലിരിക്കെ റെയിൽവേ മന്ത്രി നേരിട്ട് വിലയിരുത്തുന്ന വീഡിയോ സോഷ്യൽ മീഡിയ ചാനലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. യാത്രയ്ക്കിടെ അദ്ദേഹം യാത്രക്കാരുമായി ചാറ്റ് ചെയ്യുന്നത് വീഡിയോയിൽ കാണാം.
“യാത്രക്കാർ നല്ല അഭിപ്രായമാണ് നൽകിയത്. ട്രെയിനുകൾ നേരത്തെയുള്ളതിനേക്കാൾ വൃത്തിയുള്ളതാണെന്നും അവ കൃത്യസമയത്താണ് ഓടുന്നതെന്നും, പ്ലാറ്റ്‌ഫോമുകൾ വൃത്തിയുള്ളതാണെന്നും പറഞ്ഞു. ഈ റൂട്ടിൽ ചില പദ്ധതികൾ റെയിൽവേ ഉടൻ നടപ്പിലാക്കും .ആദ്യം ട്രാക്കിൽ ചില മാറ്റങ്ങൾ വരുത്തി ഈ റൂട്ടിൽ വേഗത വർദ്ധിപ്പിക്കും രണ്ടാമതായി പരീക്ഷണങ്ങൾക്ക് ശേഷം പാന്റോഗ്രാഫ് ട്രെയിനുകൾ (വന്ദേ ഭാരത്) ഡൽഹി-ജയ്പൂരിനു ഇടയിൽ ഈ ട്രാക്കിൽ ഉടൻ ഓടിക്കും,” വൈഷ്ണവ് പറഞ്ഞു.