യുഎസിലെയും യൂറോപ്പിലെയും വർദ്ധിച്ചുവരുന്ന ബാങ്കിംഗ് പ്രതിസന്ധിയെ തുടർന്ന് മഞ്ഞ ലോഹം തിങ്കളാഴ്ച, എംസിഎക്സിൽ ആദ്യമായി 60,000 (10 ഗ്രാമിന്) രൂപയിലെത്തി, തുടർന്ന് ഏകദേശം 59,700 രൂപയിൽ വ്യാപാരം നടത്തി.
ബാങ്കിംഗ് പ്രതിസന്ധി മാത്രമല്ല, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും പലിശ നിരക്ക് വർദ്ധനയും പോലും സ്വർണ്ണത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നുണ്ടെന്ന് ബുള്ളിയൻ ട്രാക്കിംഗ് അനലിസ്റ്റുകൾ പറയുന്നു. എന്നാൽ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണ വില ഉയരാൻ കാരണമാകുന്നുണ്ട്.
10 ദിവസം മുമ്പ് 55,200 രൂപയിൽ വ്യാപാരം നടന്നിരുന്ന സ്വർണത്തിന് അതിനുശേഷം 8 ശതമാനത്തിലധികം ഉയർന്നു. സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക്, ഇപ്പോൾ യൂറോപ്പിലെ ക്രെഡിറ്റ് സ്യൂസ് എന്നിവ മൂലമുണ്ടായ ബാങ്കിംഗ് പ്രതിസന്ധി മഞ്ഞ ലോഹത്തിന്റെ വില ഉയർത്തി.
സാമ്പത്തിക രംഗത്ത് അസ്ഥിരത ഉണ്ടാവുമ്പോൾ ആളുകൾ സ്വർണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾ തേടി പോകാറുണ്ട് . സ്വർണ്ണം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന സുരക്ഷിത നിക്ഷേപമാണ്, മറ്റ് ആസ്തികളെപ്പോലെ അതിന്റെ മൂല്യം നഷ്ടപ്പെടുന്നില്ല.
ശനിയാഴ്ച നടക്കുന്ന ഫെഡറൽ റിസേർവ് മീറ്റിംഗിന് മുന്നോടിയായി സ്വർണ്ണത്തിന് ഇനിയും വില ഉയരാൻ സാധ്യതയുണ്ടെന്ന് വിപണി പങ്കാളികൾ പറഞ്ഞു. യുഎസ് സെൻട്രൽ ബാങ്ക് നിരക്ക് വർധന സ്ഥിരപെടുത്തുകയോ കുറയ്ക്കുകയോ ചെയ്താൽ വർദ്ധനവ് തുടർന്നേക്കാം. എന്നാൽ നിരക്ക് വർദ്ധിപ്പിക്കുകയാണെങ്കിൽ, സ്വർണ്ണത്തിന് കുറച്ച് ലാഭ ബുക്കിംഗും ഉണ്ടായേക്കും എന്ന് വിദഗ്ധർ പറയുന്നു