ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ലിസ്ബണിൽ തിരിച്ചെത്തിയ ശേഷം ടീമംഗങ്ങൾക്കൊപ്പം പരിശീലനത്തിൽ
പങ്ക് ചേർന്നു.അദ്ദേഹം
തന്റെ പോർച്ചുഗൽ ടീമംഗങ്ങൾക്കൊപ്പം വ്യായാമം ചെയ്യുന്നതിൻ്റെയും
ലിസ്ബണിൽ വിമാനമിറങ്ങിയ ശേഷം ഒരു ബൈക്കിൽ ഇരിക്കുന്നതിൻ്റെയും ചിത്രങ്ങൾ പുറത്ത് വന്നു
യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗൽ ലിച്ചൻസ്റ്റീനെയും ലക്സംബർഗിനെയും നേരിടും.
റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കാൻ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടിരുന്നു
പോർച്ചുഗലിന്റെ ലോകകപ്പ് സ്വപനം നിരാശയിൽ അവസാനിച്ചതോടെ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് പലരും കരുതി.
ഖത്തറിൽ നടന്ന ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് 1-0 ന് പോർച്ചുഗൽ തോറ്റപ്പോൾ റൊണാൾഡോയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് പലരും കരുതി.
മത്സരശേഷം റൊണാൾഡോ അസ്വസ്ഥനായിരുന്നു.പോർച്ചുഗൽ ക്യാപ്റ്റൻ കണ്ണീരോടെയാണ് ഗ്രൗണ്ട് വിട്ടത്.
എന്നിരുന്നാലും, റൊണാൾഡോ ഗെയിമിന് ശേഷം സോഷ്യൽ മീഡിയയിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ താൻ ഇപ്പോഴും ‘അർപ്പണബോധമുള്ളവനാണെന്ന്’ ആരാധകരോട് പറഞ്ഞു.
അദ്ദേഹം പറഞ്ഞു: “പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഭാഗ്യവശാൽ അന്താരാഷ്ട്ര തലങ്ങളിൽ ഞാൻ ഒരു പാട് നേട്ടങ്ങൾ സ്വന്തമാക്കി. പക്ഷേ നമ്മുടെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.
ലോകകപ്പ് നിരാശക്ക് ശേഷം പോർച്ചുഗൽ ടീമുമായി വിണ്ടും ഒത്ത് ചേർന്നപ്പോൾ അദ്ദേഹം നല്ല ആവേശത്തിലാണെന്ന് തോന്നി.
യോഗ്യതാ മത്സരങ്ങളൾക്കുള്ള പോർച്ചുഗൽ ടീം.
ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ , ജോസ് സാ , റൂയി പട്രീസിയോ .
ഡിഫൻഡർമാർ: ഡിയോഗോ ദലോട്ട് , ജോവോ കാൻസെലോ, ഡാനിലോ പെരേര, നുനോ മെൻഡസ്, പെപ്പെ , റൂബൻ ഡയസ്, അന്റോണിയോ സിൽവ, ഗോങ്കലോ ഇനാസിയോ ,ഡിയോഗോ ലെയ്‌റ്റ് , റാഫേൽ ഗുറേറോ .
മിഡ്ഫീൽഡർമാർ: ജോവോ പാൽഹിൻഹ , റൂബൻ നെവെസ്, മാത്യൂസ് ന്യൂസ് , ബെർണാർഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ജോവോ മരിയോ , ഒട്ടാവിയോ മോണ്ടെറോ , വിറ്റിൻഹ
ഫോർവേഡുകൾ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോങ്കലോ റാമോസ് , ജോവോ ഫെലിക്സ്, റാഫേൽ ലിയോ , ഡിയോഗോ ജോട്ട .