You are currently viewing ചാറ്റ്‌ജിപിടിയെ നേരിടാൻ ഗൂഗിൾ ബാർഡ് ചാറ്റ്‌ബോട്ട് പുറത്തിറക്കി

ചാറ്റ്‌ജിപിടിയെ നേരിടാൻ ഗൂഗിൾ ബാർഡ് ചാറ്റ്‌ബോട്ട് പുറത്തിറക്കി

ഗൂഗിൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ എതിരാളിയായ
മൈക്രോസോഫ്റ്റിനേക്കാൾ പിന്നിലാണെങ്കിലും
ആ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ അവർ നിരന്തരം പരിശ്രമിക്കുന്നുണ്ട് .ഇപ്പോൾ
അവർ ബാർഡ് എന്ന പേരിലറിയപ്പെടുന്ന
ഒരു ചാറ്റ്ബോട്ട് അവതരിപ്പിച്ചിരിക്കുന്നു.
ചാറ്റ് ജിപിടിക്ക് ഉള്ളത് പോലെ തന്നെ ചില
പരിമിതികൾ ഇതിനുണ്ട്
എന്ന് ഗൂഗിൾ സമ്മതിക്കുന്നു.


ബാർഡിന് ചോദ്യങ്ങൾക്ക് മറുപടി നൽകാനും
വിവിധ വിഷയങ്ങളെക്കുറിച്ച്
ചർച്ചകൾ നടത്താനും ചില സന്ദർഭങ്ങളിൽ
മനുഷ്യ നിലവാരത്തിൽ പ്രവർത്തിക്കാനും സാധിക്കും . എങ്കിലും ചില സമയങ്ങളിൽ
തെറ്റായ വിവരങ്ങളും ഒരുപക്ഷേ
അസംബന്ധം എന്നു തോന്നുന്ന രീതിയിൽ
മറുപടി തരികയും ചെയ്യും എന്ന പോരായ്മ
ഗൂഗിളിനെ ചാറ്റ് ബോട്ടിനുണ്ട്.

ഗുഗിളിൻ്റെ സെർച്ച് എൻജിനിൽ നിന്ന് വിഭിന്നമായി ഒരു വെബ് പേജിലൂടെ
ഗൂഗിൾ ചാറ്റ് ബോട്ടുമായി സംവദിക്കാം

ഓരോ ചോദ്യത്തിനും
മൂന്നു ഉത്തരങ്ങൾ ചാറ്റ് ബോട്ട് നൽകും .
യാന്ത്രിക ബുദ്ധിയായതിനാൽ ഒരു പക്ഷെ തെറ്റായ ഉത്തരം നല്കപെടാൻ സാധ്യതയുള്ളതിനാലാണ് മുന്നു .ബോട്ടിൻ്റെ ഉത്തരങ്ങൾക്ക് താഴെ ഗുഗിൾ നല്കുന്ന സെർച്ച് സംവിധാനം ഉപയോഗിച്ചു കുടുതൽ വിശദീകരണങ്ങളും കണ്ടെത്താൻ കഴിയും. ഉത്തരം ലഭിച്ചതിനുശേഷം ഉപയോക്താക്കൾക്ക് അവരുടെ
ഫീഡ്ബാക്ക് നൽകുവാനും സാധിക്കും .

ബാർഡിനും ചാറ്റ്ജിപിടിക്കും വളരെയധികം സവിശേഷതകളും, കഴിവുകളും ഉണ്ട്.എന്നാൽ അവ പ്രവചനാതീതവും വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലുമാണ്.
“ബാർഡ് പരീക്ഷണഘട്ടത്തിലാണ്, അതിനു പരിമിതികൾ ഉണ്ട്, അത് ഇടയ്ക്കിടെ കാര്യങ്ങൾ തെറ്റിക്കും,” ബാർഡിൽ പ്രവർത്തിക്കുന്ന ഗൂഗിളിലെ റിസർച്ച് വൈസ് പ്രസിഡന്റായ എലി കോളിൻസ് പറയുന്നു.

സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനികൾക്ക് ഇത് ഒരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. വലിയ സ്ഥാപിത ഉൽപ്പന്നങ്ങളുള്ള ഗൂഗിളിനെ പോലുള്ള ഒരു കമ്പനിക്ക് ഇത് ഒരു വെല്ലുവിളി ആണ്

സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വാണിജ്യവത്കരിക്കുന്നതിനുമുള്ള മത്സര ഓട്ടം ഐടി ഭീമൻമാർ നടത്തുന്നു.
ഫെബ്രുവരിയിൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മൈക്രോസോഫ്റ്റ് അതിന്റെ സെർച്ച് എഞ്ചിൻ ബിംഗിൽ ഒരു സംഭാഷണ ഇന്റർഫേസ് ആരംഭിച്ചു. ചൈനയുടെ ബൈഡു ഈ മാസം ആദ്യം സ്വന്തം ബോട്ടായ എർണി പ്രഖ്യാപിച്ചു.
കഴിഞ്ഞയാഴ്ച ഓപ്പൺഎഐ, ചാറ്റ്ജിപിടിയുടെ ജിപിടി-4 എന്ന പതിപ്പ് പുറത്തു വന്നു. ഗൂഗിൾ, ഒരു എപിഐ വഴി ഉപയോഗിക്കുന്ന പാഎൽഎം (PalM)എന്ന് വിളിക്കപ്പെടുന്ന ഒരു ശക്തമായ ഭാഷാ മോഡൽ നിർമ്മിക്കുമെന്നും അതിന്റെ ബിസിനസ് സോഫ്‌റ്റ്‌വെയറായ ഗൂഗിൾ വർക്ക് പ്ലേസിലേക്ക് ടെക്‌സ്‌റ്റ് ജനറേഷൻ ഫീച്ചറുകൾ ചേർക്കുമെന്നും പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റ് ചാറ്റ്ജിപിടി ഉപയോഗപ്പെടുത്തുന്ന പുതിയ ഫീച്ചറുകൾ ഓഫീസിൽ അതരിപ്പിച്ചു.

Leave a Reply