You are currently viewing ഇന്ത്യ 2022-23ൽ 750 ബില്യൺ യുഎസ് ഡോളറിൻ്റെ കയറ്റുമതി നടത്തി:പിയൂഷ് ഗോയൽ

ഇന്ത്യ 2022-23ൽ 750 ബില്യൺ യുഎസ് ഡോളറിൻ്റെ കയറ്റുമതി നടത്തി:പിയൂഷ് ഗോയൽ

2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 750 ബില്യൺ ഡോളർ കവിഞ്ഞു, രാജ്യത്തെ എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണിത്.

വ്യവസായ സ്ഥാപനമായ അസോചമിന്റെ വാർഷിക സെഷനിൽ സംസാരിക്കവെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ആണ് കയറ്റുമതി കണക്കുകൾ വെളിപെടുത്തിയത്.

” ഇന്ത്യ 750 ബില്യൺ ഡോളർ കയറ്റുമതിയിൽ കടന്നുവെന്നത് ഇന്ന് പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയിലും വളർച്ച ഉണ്ടായിട്ടുണ്ട്,” ഗോയൽ ചടങ്ങിൽ പറഞ്ഞു.

“ലോകം മുഴുവനും മാന്ദ്യത്തിലാണ്, മിക്ക വികസിത രാജ്യങ്ങളിലും പണപ്പെരുപ്പം എക്കാലത്തെയും ഉയർന്ന നിലയിലാണ്, പലിശനിരക്ക് ഉയരുകയാണ്, ഈ സാഹചര്യത്തിൽ ഇന്ത്യയുടെ പ്രകടനത്തിൽ അഭിമാനിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര വ്യാപാരത്തിലേക്കുള്ള വാതിലുകൾ ഇന്ത്യ തുറന്നിടുകയാണെന്ന് ഗോയൽ പറഞ്ഞു.

ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ ഇന്ത്യയുടെ കയറ്റുമതി കണക്കുകൾ ഏകദേശം 703 ബില്യൺ യുഎസ് ഡോളറായിരുന്നു, എന്ന് കണക്കുകൾ കാണിക്കുന്നു. 2021-22 ലെ ഇതേ കാലയളവിൽ കയറ്റുമതി കണക്കുകൾ 605.01 ബില്യൺ യുഎസ് ഡോളറായിരുന്നു.

Leave a Reply