ഇന്ത്യയുടെ രണ്ട് അയൽ രാജ്യങ്ങളിൽ അസംബ്ലി പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഓയൽ എൻഫീൽഡിനു പദ്ധതിയുണ്ടെന്ന് കമ്പനിയുടെ സിഇഒ ബി ഗോവിന്ദരാജൻ വെളിപ്പെടുത്തി.
250 സിസി മുതൽ 750 സിസി വരെയുള്ള മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡിന് നിലവിൽ ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. നിലവിലുള്ള വിപണികളിലും സെഗ്മെന്റുകളിലും കമ്പനിയുടെ വിഹിതം വർദ്ധിപ്പിക്കുന്നതിനായി ഒരു കൂട്ടം പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു എന്ന് കമ്പനി പറഞ്ഞു . എന്നിരുന്നാലും, വരാനിരിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് കമ്പനി വിശദീകരിച്ചിട്ടില്ല. റോയൽ എൻഫീൽഡ് തങ്ങളുടെ നിലവിലുള്ള മോഡലുകളുടെ തൊട്ടടുത്തുള്ള സെഗ്മെന്റുകൾ പരിശോധിക്കുമെന്ന് കമ്പനിയുടെ സിഇഒ പറഞ്ഞു.
നിലവിലുള്ള എല്ലാ വിപണികളിലും കമ്പനിക്ക് കൂടുതൽ വിപണി വിഹിതം ലഭിക്കാൻ വലിയ സാധ്യതയുണ്ടെന്ന് റോയൽ എൻഫീൽഡിന്റെ സിഇഒ പറഞ്ഞു. “ഞങ്ങൾക്ക് നിലവിലുള്ള എല്ലാ വിപണികളിലും കൂടുതൽ വിഹിതം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതുന്നു,” അദ്ദേഹം പറഞ്ഞു. നേപ്പാളിലും ബംഗ്ലാദേശിലും പുതിയ അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കുന്നത് ആഗോള വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് നിലവിൽ റോയൽ എൻഫീൽഡിന് ഈ രാജ്യങ്ങളിലേക്ക് പൂർണമായും നിർമ്മിച്ച മോട്ടോർസൈക്കിളുകൾ കയറ്റുമതി ചെയ്യാനാകില്ലെന്ന് ഗോവിന്ദരാജൻ പറഞ്ഞു. പ്രാദേശിക പങ്കാളികൾ മുഖേന മോട്ടോർസൈക്കിളുകൾ തദ്ദേശീയമായി നിർമ്മിക്കുന്നത് ആ വെല്ലുവിളി മറികടക്കാൻ റോയൽ എൻഫീൽഡിനെ സഹായിക്കും.
സ്വന്തം സബ്സിഡിയറി വഴി ഉൽപ്പന്നങ്ങൾ പുറത്തിറക്കിയതിന് ശേഷം വടക്കേ അമേരിയിൽ ഏകദേശം 8.1 ശതമാനം വിപണി വിഹിതം നേടിയതായും റോയൽ എൻഫീൽഡ് സിഇഒ പറഞ്ഞു.
ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിൽ വിപണി വിഹിതം നേടിയത് കമ്പനിയുടെ ജെ-സീരീസ് എഞ്ചിനുകളുടെ പിൻബലത്തിലാണെന്നും ഗോവിന്ദരാജൻ പറഞ്ഞു. ഈ എഞ്ചിനുകൾ മെറ്റിയോറിലൂടെയും പിന്നീട് ക്ലാസിക്കിലും പിന്നീട് ഹണ്ടർ മോഡലുകളിലും ഉപയോഗിച്ചു. ” ലോകമെമ്പാടുമുള്ള പുതിയ ഉപഭോക്താക്കളെ ഞങ്ങൾക്ക് ലഭിക്കുന്നു, കാരണം റോയൽ എൻഫീൽഡിന്റെ ഗുണനിലവാരം മികച്ചതാണെന്ന് എല്ലാവർക്കും അറിയാം, ” അദ്ദേഹം കൂട്ടിച്ചേർത്തു.