നിക്ഷേപകർക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന്, വിവിധ
ബാങ്ക് അക്കൗണ്ടുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ ആർബിഐ
ഒരു വെബ് പോർട്ടൽ വികസിപ്പിക്കും.
വിവിധ ബാങ്കുകളിലുടനീളമുള്ള നിക്ഷേപകരുടെയും അവരുടെ ഗുണഭോക്താക്കളുടെയും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ ലഭിക്കുന്നതിനു ഒരു വെബ് പോർട്ടൽ വികസിപ്പിക്കാൻ തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
10 വർഷമോ അതിൽ കൂടുതലോ പ്രവർത്തിക്കാത്ത 2023 ഫെബ്രുവരി വരെ ക്ലെയിം ചെയ്യപ്പെടാത്ത ഏകദേശം 35,000 കോടി രൂപയുടെ നിക്ഷേപങ്ങൾ പൊതുമേഖലാ ബാങ്കുകൾ ആർബിഐക്ക് കൈമാറി.
ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
₹8,086 കോടിയും
പഞ്ചാബ് നാഷണൽ ബാങ്ക് ₹ 5,340 കോടിയും, കാനറ ബാങ്ക് ₹ 4,558 കോടിയും, ബാങ്ക് ഓഫ് ബറോഡ ₹ 3,904 കോടിയുമാണ്