പടിഞ്ഞാറൻ ടെക്‌സാസിലെ ഒരു ഡയറി ഫാമിലുണ്ടായ വൻ സ്‌ഫോടനത്തിനും തീപിടുത്തത്തിനും ശേഷം ഏകദേശം 18,000 പശുക്കൾ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച ടെക്‌സാസിലെ ഡിമിറ്റിലുള്ള സൗത്ത് ഫോർക്ക് ഡയറി ഫാമിൽ ആണ് സ്‌ഫോടനം ഉണ്ടായത്
തീ നിയന്ത്രണവിധേയമാക്കാൻ ഉദ്യോഗസ്ഥർ പരിശ്രമിക്കുന്നതിനിടയിൽ മണിക്കൂറുകളോളം ഡയറി ഫാമിന് മുകളിൽ കറുത്ത പുകയുടെ വലിയ മേഘങ്ങൾ നിറഞ്ഞിരുന്നു.
ചത്തുവെന്ന് കണക്കാക്കുന്ന 18,000 കന്നുകാലികൾ യുഎസിൽ ഓരോ ദിവസവും അറുക്കപ്പെടുന്ന പശുക്കളുടെ മൂന്നിരട്ടി വരും
ഒരു ഡയറി ഫാം തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു, അവർ ഗുരുതരാവസ്ഥയിൽ തുടരുന്നു
സ്‌ഫോടനം എങ്ങനെയാണ് ഉണ്ടായെന്ന് വ്യക്തമല്ല, എന്നിരുന്നാലും കൗണ്ടി ജഡ്ജി മാൻഡി ഗ്ഫെല്ലർ ഇത് ഏതെങ്കിലും ഉപകരണത്തിന്റെ തകരാർ ആയിരിക്കാമെന്ന് അനുമാനിക്കുന്നു. ടെക്‌സസ് അഗ്നിശമന ഉദ്യോഗസ്ഥർ കാരണം അന്വേഷിക്കും.
തീപിടിത്തത്തിൽ ചത്ത പശുക്കളിൽ ഭൂരിഭാഗവും ഹോൾസ്റ്റീൻ, ജേഴ്സി ഇനങ്ങളാണ് .18,000 പശുക്കൾ ഫാമിലെ മൊത്തം കന്നുകാലികളുടെ 90 ശതമാനത്തോളം വരും.
സ്‌ഫോടനം നടക്കുമ്പോൾ പശുക്കളെ പാല് കറക്കാൻ ഒരു തൊഴുത്തിൽ ഒരുമിച്ചു കൂട്ടിയിട്ടിരുന്നു.
യുഎസ്എ ടുഡേ പ്രകാരം ഓരോ പശുവും “ഏകദേശം” $2,000 വിലയുള്ളതിനാൽ കന്നുകാലികളുടെ നഷ്ടം ഫാമിൽ വലിയ സാമ്പത്തിക ആഘാതം ഉണ്ടാക്കും.
ലോകചരിത്രത്തിൽ ഇത്രയധികം കന്നുകാലികൾ ഒറ്റ സംഭവത്തിൽ
കൊല്ലപ്പെടുന്നത് ഇതാദ്യമായിട്ടാണെന്ന്
കണക്കാക്കപ്പെടുന്നു