ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മാൻ സിറ്റി ക്ലബ്ബിൽ ചേർന്ന് ഒരു വർഷത്തിനുള്ളിൽ എർലിംഗ് ഹാലൻഡിന് ആഴ്ചയിൽ 865,000 പൗണ്ടിന്റെ കരാർ നീട്ടിനൽകാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ വേനൽക്കാലത്ത് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഹാലാൻഡിെനെ വാങ്ങാൻ സിറ്റി £51 മില്യൺ ചിലവാക്കിയിരുന്നു. ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ ആദ്യ വർഷം മികച്ച വിജയമായിരുന്നു, നോർവീജിയൻ ഫോർവേഡ് എല്ലാ മത്സരങ്ങളിലും കൂടി 47 ഗോളുകൾ നേടി.
ഹാലാൻഡിന്റെ കരാറിൽ 175 മില്യൺ പൗണ്ട് റിലീസ് ക്ലോസ് ഉൾപ്പെടുത്തിയിരുന്നു.
നവംബറിൽ മാൻ സിറ്റി മാനേജർ ഗാർഡിയോള ഒരു പുതിയ കരാർ ഒപ്പിട്ടപ്പോൾ സിറ്റി ഹാലൻഡിന്റെ 175 മില്യൺ പൗണ്ട് റിലീസ് ക്ലോസ് നീക്കം ചെയ്തു പകരം ആഴ്ചയിൽ 865,000 പൗണ്ടിന്റെ കരാർ ഉണ്ടാക്കി
ഹാലാൻഡിനെ ടീമിലെടുക്കാൻ റയൽ മാഡ്രിഡ് താല്പര്യപെടൂന്നുണ്ടെങ്കിലും സിറ്റിയിൽ ഹാലാൻഡ് വളരെ സന്തോഷവാനാണെന്നും ക്ലബ് വിശ്വസിക്കുന്നു, .
ഹാലാൻഡ് തന്റെ ദീർഘകാല ഭാവി സിറ്റിക്കായി സമർപ്പിക്കുന്നത് ഇംഗ്ലണ്ടിലെ ക്ലബിൻ്റെ ആരാധകരെ സന്തോഷിപ്പിക്കും .
ഈ സീസണിൽ വെറും 28 ലീഗ് മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്, ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ തന്റെ അടുത്ത എതിരാളിയായ ഹാരി കെയ്‌നേക്കാൾ ഒമ്പത് ഗോളുകൾ നേടി.
കഴിഞ്ഞ മാസം ആർബി ലെപ്‌സിഗിനെതിരെ ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടിയ ഹാലൻഡ് ചാമ്പ്യൻസ് ലീഗിൽ 11 തവണ ഗോൾ നേടി.
കഴിഞ്ഞയാഴ്ച ബയേൺ മ്യൂണിക്കിനെതിരായ സിറ്റിയുടെ 3-0 വിജയത്തിൽ അദ്ദേഹം ഒരിക്കൽ കൂടി സ്കോർഷീറ്റിൽ എത്തി.
പ്രീമിയർ ലീഗിൽ 28 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടി ഹാലാൻഡ് ജൈത്രയാത്ര തുടരുകയാണ്.