You are currently viewing ലീഗ് 1: എംബാപ്പെയുടെ രണ്ട് ഗോളുകൾക്ക് പിന്നിലും പ്രവർത്തിച്ചത് മെസ്സി

ലീഗ് 1: എംബാപ്പെയുടെ രണ്ട് ഗോളുകൾക്ക് പിന്നിലും പ്രവർത്തിച്ചത് മെസ്സി

വെള്ളിയാഴ്ച്ച നടന്ന ലീഗ് 1 മത്സരത്തിൽ ആംഗേഴ്സിനെതിരെ
കൈലിയൻ എംബാപ്പെ നേടിയ രണ്ട് ഗോളുകളിലും ലയണൽ മെസ്സി പങ്കുണ്ടായിരുന്നു.

അർജന്റീനിയൻ ഫോർവേഡ് തന്റെ ഫ്രഞ്ച് സ്ട്രൈക്ക് പങ്കാളിയുമായി പാർക് ഡെസ് പ്രിൻസസിൽ നല്ല ധാരണ പുലർത്തിയിരുന്നു .ഇതിൻ്റെ ഫലമായി
കളി തുടങ്ങി വെറും ഒമ്പത് മിനിറ്റിനുള്ളിൽ തന്നെ മെസ്സി നടത്തിയ ഒരു മികച്ച നീക്കത്തിൽ നിന്ന് അവസരം മുതലെടുത്ത് എംബാപ്പെ ആദ്യ ഗോൾ നേടി

വീണ്ടും കളിയുടെ ഇരുപത്തിയാറാം മിനിറ്റിൽ മെസ്സിയിൽ നിന്ന്
ഒരു മികച്ച പാസ്സ് സ്വീകരിച്ച് എംബാപ്പെ പി എസ് ജി ക്ക് വേണ്ടി രണ്ടാമത്തെ ഗോൾ നേടി. മൊത്തം 22 ഗോളുമായിഎംബാപ്പെ ഇപ്പോൾ ലീഗ് 1 ലെ ടോപ് സ്കോററാണ്. 15 ഗോളുമായി മെസ്സി എഴാം സ്ഥാനത്തുണ്ട്

സീസൺ അവസാനിക്കുമ്പോൾ രണ്ടാം സ്ഥാനക്കാരായ മാർസെയ്‌ലിനേക്കാൾ ഗണ്യമായ ലീഡ് ഉള്ളതിനാൽ പി എസ് ജി ലീഗ് 1 കിരീടം നേടാനുള്ള പാതയിലാണ്.

അടുത്ത സീസണിൽ മെസ്സി പാരീസിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. 35 കാരനായ അദ്ദേഹത്തിൻ്റെ കരാർ ജൂണിൽ അവസാനിക്കുമെങ്കില്ലു കരാർ നീട്ടുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല.

സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ചേരാനുള്ള ഓഫറുകൾ മെസ്സിക്ക് മുന്നിലുണ്ട്, യൂറോപ്പിൽ തുടരാനാണ് മെസ്സി ആഗ്രഹിക്കുന്നതെങ്കിലും, ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവും ചർച്ച ചെയ്യപ്പെടുന്നു.

അദ്ദേഹത്തിന്റെ പിതാവ് ജോർജ്ജ്, ബാഴ്‌സ പ്രസിഡന്റ് ജോവാൻ ലാപോർട്ടുമായി ചർച്ചകൾ നടത്തിയെങ്കിലും ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതിയാണ് ഒരു വലിയ തടസ്സം.

Leave a Reply