You are currently viewing ക്ലബ്ബിന്റെ അനുവാദമില്ലാതെ സൗദി സന്ദർശിച്ചതിനു മെസ്സിയെ സസ്പെൻഡ് ചെയ്തു

ക്ലബ്ബിന്റെ അനുവാദമില്ലാതെ സൗദി സന്ദർശിച്ചതിനു മെസ്സിയെ സസ്പെൻഡ് ചെയ്തു

ക്ലബ്ബിന്റെ പരിശീലനം ഒഴിവാക്കി സൗദി സന്ദർശനത്തിനായി പോയ ലയണൽ മെസ്സിയെ പിഎസ്ജി സസ്പെൻഡ് ചെയ്തു. വിസിറ്റ് സൗദിയുടെ പ്രമോട്ടറാണ് അർജന്റീനിയൻ ഫോർവേഡ്.കരാറിലെ വ്യവസ്ഥ അനുസരിച്ച് സൗദി സന്ദർശിക്കുകയും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ സൗദിയാത്രയ്ക്ക് ക്ലബ്ബിന്റെ അംഗീകാരം ഇല്ലായിരുന്നു എന്ന് അവർ പറയുന്നു

ഫ്രഞ്ച് ഔട്ട്‌ലെറ്റ് ആർ‌എം‌സി സ്‌പോർട് പറയുന്നതനുസരിച്ച്, പാരീസിയൻ ക്ലബ് ഇപ്പോൾ ലയണൽ മെസിയെ പരിശീലനവും ശമ്പളവും ഇല്ലാതെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. പിഎസ്ജി മറ്റൊരു ലീഗ് കിരീടം നേടാൻ സാധ്യതയുള്ള എതാനം മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.

ലോറിയന്റിനോട് പിഎസ്‌ജി തോറ്റതിന്റെ പിറ്റേന്ന് സൗദി അറേബ്യയിലെ റിയാദ് മെസ്സി സന്ദർശിച്ചിരുന്നു, ഇത് ടീമംഗങ്ങളെയും മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയറെയും ചൊടിപ്പിച്ചു. പക്ഷെ ക്ലബ്ബിന്റെ താല്പര്യാർത്ഥം മെസ്സി പല തവണ തവണ സൗദി അറേബ്യയിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്. അതിലൊന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പിഎസ്ജിയെ ബയേൺ മ്യൂണിക്ക് പുറത്താക്കിയതിന് ശേഷം ആയിരുന്നു . കളിയുടെ ഫലത്തിൽ നിരാശനായ മെസ്സി പരിശീലനത്തിനായി പാരീസിൽ തങ്ങി.

സൗദി അറേബ്യയിലേക്കുള്ള യാത്ര തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന് മെസ്സിയുമായി ബന്ധപെട്ട വൃത്തങ്ങൾ പറഞ്ഞു . വിസിറ്റ് സൗദിയുമായുള്ള 30 മില്യൺ ഡോളറിന്റെ കരാറുമായി ബന്ധപ്പെട്ട് സൗദിയിലേക്ക് യാത്ര പോകാൻ മെസ്സി സമയം അഭ്യർത്ഥിച്ചു. ക്ലബ് അനുമതി നൽകിയെന്ന് അദ്ദേഹം കരുതിയെങ്കിലും അത് ലഭിച്ചില്ല. തുടർന്നാണ് അദ്ദേഹം യാത്ര പോയത്.

സൗദി അറേബ്യൻ പര്യടനത്തിന് ശേഷം മെസ്സിയെ പിഎസ്ജി സസ്‌പെൻഡ് ചെയ്തത് ചോദ്യങ്ങൾ ബാക്കിയാക്കി.
ആരാണ് ശരിയെന്നത് അറിയില്ലെങ്കിലും, ഇത് മെസ്സിയും ക്ലബ്ബും തമ്മിലുള്ള ബന്ധത്തിൽ ഗുരുതരമായ വിള്ളൽ സൃഷ്ടിക്കുന്നു. പിഎസ്ജിയുമായുള്ള കരാർ മെസ്സി പുതുക്കാൻ പോകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൗദി അറേബ്യയിലെ ചില ക്ലബ്ബുകളും അദ്ദേഹത്തിന്റെ മുൻ ക്ലബ് ബാഴ്‌സലോണയും അദ്ദേഹത്തിന് വേണ്ടി പരിശ്രമിക്കുന്നു.

Leave a Reply