You are currently viewing ഐ ഫോൺ 16 പ്രോ-യിൽ ഹാപ്‌റ്റിക് ബട്ടണുകൾ ഉൾപ്പെടുത്താൻ സാധ്യതയുള്ളതായി റിപോർട്ട്.

ഐ ഫോൺ 16 പ്രോ-യിൽ ഹാപ്‌റ്റിക് ബട്ടണുകൾ ഉൾപ്പെടുത്താൻ സാധ്യതയുള്ളതായി റിപോർട്ട്.

ഐ ഫോൺ 15 ൽ ഉയർന്ന നിലവാരമുള്ള പ്രോ മോഡലുകളിൽ ടാപ്‌റ്റിക് എഞ്ചിൻ പ്രവർത്തിപ്പിക്കുന്ന പുതിയ സോളിഡ്-സ്റ്റേറ്റ് ഹാപ്‌റ്റിക് വോളിയം ബട്ടണുകൾ അവതരിപ്പിക്കുമെന്ന് വാർത്ത ഉണ്ടായിരുന്നു. ഏപ്രിലിൽ പക്ഷെ ആപ്പിൾ പദ്ധതി ഉപേക്ഷിച്ചതായും പകരം സ്റ്റാൻഡേർഡ് വോളിയം ബട്ടണുകളിൽ തുടരാൻ തീരുമാനിച്ചതായും കിംവദന്തികൾ ഉണ്ടായി.

ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ ഈ വാരാന്ത്യത്തിൽ ആപ്പിളിന് ഹാപ്റ്റിക് ബട്ടണുകൾ ഉണ്ടാവില്ലെന്ന് സ്ഥിരീകരിച്ചു, പകരം അവ അടുത്ത വർഷം അവതരിപ്പിക്കും എന്ന് പറഞ്ഞു. ചെലവും സങ്കീർണ്ണതയും കാരണം ആപ്പിൾ പദ്ധതിയിൽ നിന്ന് പിൻമാറി എന്ന് ഗുർമാൻ പറയുന്നു. ഇന്റേണൽ ടെസ്റ്റ് മോഡലുകൾക്ക് നിലവിൽ പ്രവർത്തനക്ഷമതയുണ്ടെങ്കിലും, ഐഫോൺ 16 പ്രോയുടെ അവതരണം വരെ സോളിഡ്-സ്റ്റേറ്റ് സാങ്കേതികവിദ്യ ആപ്പിൾ ഉപയോഗിക്കില്ല.

ഐഫോൺ 16 പ്രോ മോഡലുകളുടെ അവതരണം വരെ സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ ഉപയോഗിക്കാതിരിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോയും അവകാശപ്പെട്ടു, “വൻതോതിലുള്ള ഉൽപാദനത്തിന് മുമ്പുള്ള പരിഹരിക്കപ്പെടാത്ത സാങ്കേതിക പ്രശ്നങ്ങൾ” കാലതാമസത്തിന് കാരണമായി എന്ന് കുവോ പറഞ്ഞു. സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ അടുത്ത വർഷത്തെ ഐഫോൺ 16 പ്രോ മോഡലുകളിലേക്ക് ഉൾപെടുത്തും. അതേസമയം ഐഫോൺ 14, വരാനിരിക്കുന്ന ഐഫോൺ 15 എന്നിവയിൽ വോളിയം ബട്ടൺ ഡിസൈൻ നിലനിർത്തും.

സോളിഡ്-സ്റ്റേറ്റ് ബട്ടണുകളിലേക്കുള്ള പരിവർത്തനത്തോടെ, വോളിയം നിയന്ത്രണങ്ങളുടെ രൂപകൽപ്പനയിൽ മാറ്റം വരുത്താൻ ആപ്പിൾ പദ്ധതിയിട്ടു, ഡ്യുവൽ ബട്ടൺ ഡിസൈനിനു പകരം ഒരൊറ്റ, ഏകീകൃത ബട്ടൺ സ്വീകരിച്ചു. ആ ഡിസൈൻ മാറ്റം ഹാപ്‌റ്റിക് സാങ്കേതികവിദ്യയിലേക്കുള്ള പരിവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കരുതുന്നു,

ശ്രദ്ധേയമായ ഒരു ഡിസൈൻ മാറ്റം ആപ്പിളിൽ നിന്ന് പ്രതീക്ഷിക്കുന്നു.
മ്യൂട്ട് സ്വിച്ചിന് പകരം മ്യൂട്ട് ബട്ടൺ ആപ്പിൾ ഉപയോഗിച്ചേക്കും . വ്യത്യസ്‌ത ഫംഗ്‌ഷനുകൾ നിർവഹിക്കുന്നതിന് പ്രോഗ്രാം ചെയ്യാനുള്ള ഓപ്‌ഷനോടുകൂടിയ ആപ്പിൾ വാച്ച് അൾട്രായിലെ ആക്ഷൻ ബട്ടണിന് സമാനമായ ഒരു “ആക്ഷൻ” ബട്ടണായി മ്യൂട്ട് ബട്ടൺ പ്രവർത്തിക്കും.

Leave a Reply