സൗദി അറേബ്യയിലെ
അൽ-ഹിലാൽ ക്ലബ് അർജൻ്റീനിയൻ താരം ലയണൽ മെസ്സിക്ക് പ്രതിവർഷം 550 മില്യൺ ഡോളറിന്റെ കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. മെസ്സി ആ കരാർ സ്വീകരിക്കുകയാണെങ്കിൽ അദ്ദേഹം ലോകത്തിലേറ്റവും പ്രതിഫലം വാങ്ങുന്ന കായിക താരമായ ക്രിസ്ത്യാനോ റൊണാൾഡോയെ കടത്തിവെട്ടും. റൊണാൾഡോ നിലവിൽ സൗദിയിലെ ക്ലബ്ബായ അൻനാസ്സറുമായി
പ്രതിവർഷം 212 മില്യൺ ഡോളറിന്റെ കരാറിൽ ഏർപെട്ടിരിക്കുകയാണ്.
അടുത്ത വർഷം സൗദി അറേബ്യയിൽ മെസ്സി കളിക്കുന്നത് “പൂർത്തിയായ കരാർ” ആണെന്ന് പേരിടാത്ത ഒരു വ്യത്തത്തെ ഉദ്ധരിച്ച് എഎഫ്പി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
എന്നിരുന്നാലും, അത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ലീഗ് 1 സീസൺ കഴിയുന്നതുവരെ തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കില്ലെന്നും മെസ്സിയുമായ ബന്ധപെട്ട വൃത്തങ്ങൾ സിഎൻഎൻ സ്‌പോർട്ടിനോട് പറഞ്ഞു.
റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ദുഷ്‌കരമായിരുന്നു, എന്നാൽ ജനുവരിയിൽ സൗദി അറേബ്യൻ ടീമായ അൽ-നാസറുമായി പ്രതിവർഷം 212 മില്യൺ ഡോളറിന്റെ കരാറിലെത്തിയപ്പോൾ അദ്ദേഹത്തിൻ്റെ ഭാഗ്യ നക്ഷത്രം ഉദിച്ചു
മെസ്സി ബാഴ്‌സലോണയിൽ നിന്ന് പാരീസിലേക്ക് മാറിയപ്പോൾ ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെന്റ് ജെർമെയ്‌നിൽ കാര്യങ്ങൾ ഉദ്ദേശിച്ചത് പോലെ മുന്നോട്ട് പോയില്ല .ലോറിയന്റിനോട് പി എസ് ജി 3-1ന് തോറ്റ ശേഷം മെസ്സി സൗദി അറേബ്യയിലേക്ക് നടത്തിയ അനധികൃത യാത്രയെ തുടർന്ന് നിലവിലെ ഫ്രഞ്ച് ചാമ്പ്യൻമാർ അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു.
ഇപ്പോൾ അദ്ദേഹത്തിനു ഒരു സുവർണ്ണ അവസരം ലഭിച്ചിരിക്കുന്നു. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിന് സൗദി അറേബ്യയിലെ തന്റെ പഴയ എതിരാളിക്കൊപ്പം ചേരുന്നതിന് പ്രതിവർഷം 550 മില്യൺ ഡോളർ ഓഫർ ഉണ്ട്.
അൽ-നാസറിന്റെ എതിരാളിയായ അൽ-ഹിലാൽ 1.1 ബില്യൺ ഡോളറിന്റെ രണ്ട് വർഷത്തെ കരാറാണ് മെസ്സിക്ക് മുമ്പിൽ വച്ച് നീട്ടിയിരിക്കുന്നത്
ഇതിനിടയിൽ 35 കാരനായ അദ്ദേഹം സൗദി ടീമുമായി 659 മില്യൺ ഡോളറിന്റെ ഒരു വലിയ കരാറിൽ ഒപ്പുവെച്ചതായി അഭ്യുഹംഉണ്ട്, ഇത് ശരിയാണെങ്കിൽ പിഎസ്‌ജിയുമായുള്ള അദ്ദേഹത്തിന്റെ നിലവിലെ 130.5 മില്യൺ ഡോളർ ഇടപാടിനെ മറികടക്കും
ഫ്രഞ്ച് പത്രമായ എൽ എക്വിപ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് മെസ്സിയുടെ കരാർ രണ്ട് വർഷത്തെക്കാണ്, കൂടാതെ ഒരു വർഷത്തേക്കുള്ള നീട്ടാന്നുള്ള ഓപ്‌ഷനുമുണ്ട്.
ഡിസംബറിൽ ഖത്തറിൽ അർജന്റീനയ്‌ക്ക് വേണ്ടി ലോകകപ്പ് നേടിയതിന് ശേഷം മെസ്സിയുടെ താരമുല്യം വളരെയധികം ഉയർന്നിട്ടുണ്ട്