You are currently viewing തായ്‌ലൻഡിലെ സ്‌കൂളിലെ മേൽക്കൂര തകർന്ന്  7 പേർ മരിച്ചു

തായ്‌ലൻഡിലെ സ്‌കൂളിലെ മേൽക്കൂര തകർന്ന്  7 പേർ മരിച്ചു

വടക്കൻ തായ്‌ലൻഡിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ ഒരു സ്‌കൂളിന്റെ ആക്ടിവിറ്റി സെന്ററിനുള്ളിലെ മെറ്റൽ മേൽക്കൂര തകർന്ന് വീണ് നാല് കുട്ടികളടക്കം ഏഴ് പേർ മരിച്ചതായി അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.

ഫിചിറ്റ് പ്രവിശ്യയിലെ പബ്ലിക് റിലേഷൻസ് ഓഫീസ് പറയുന്നതനുസരിച്ച്, വാട്ട് നേർൻ പോർ പ്രൈമറി സ്‌കൂളിലെ മേൽക്കൂര തകർന്നതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ വച്ച്  6 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചു.

മഴയിൽ നിന്ന് രക്ഷനേടാൻ നിരവധി വിദ്യാർത്ഥികൾ ആക്ടിവിറ്റി സെന്ററിനുള്ളിലേക്ക് പോയിരുന്നുവെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു, 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല് ആൺകുട്ടികളും രണ്ട് രക്ഷിതാക്കളും സ്‌കൂളിലെ ക്ലീനിംഗ് സ്റ്റാഫിലെ ഒരാളുമാണ് മരിച്ചതെന്ന് പ്രവിശ്യാ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അംഗം പച്ചാരിൻ സിരി പറഞ്ഞു.

വടക്കൻ തായ്‌ലൻഡിൽ ഈ ആഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

Leave a Reply