You are currently viewing ശ്രീഹരിക്കോട്ടയിൽ നിന്ന് ഐഎസ്ആർഒ ജിഎസ്എൽവി-എഫ്12 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിൽ നിന്ന് ഐഎസ്ആർഒ ജിഎസ്എൽവി-എഫ്12 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ), തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്ന് ജിഎസ്എൽവി-എഫ്12/എൻവിഎസ്-01 വിജയകരമായി വിക്ഷേപിച്ചു. ഏകദേശം 2,232 കിലോഗ്രാം ഭാരമുള്ള എൻവിഎസ്-01 നാവിഗേഷൻ ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് കൃത്യമായി വിന്യസിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മിഷൻ കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചു.

നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) സേവനങ്ങൾക്കായി വിഭാവനം ചെയ്ത രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ് എൻവിഎസ്-01. എൻവിഎസ് പരമ്പരയിലെ ഉപഗ്രഹങ്ങൾ, മെച്ചപ്പെടുത്തിയ ഫീച്ചറുകളോടെ നാവിക്- നെ നിലനിർത്തുകയും വിപുലപെടുത്തുകയും ചെയ്യും. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഈ ശ്രേണിയിൽ എൽ1 ബാൻഡ് സിഗ്നലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാവിക് രണ്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു – സാധാരണ ഉപയോക്താക്കൾക്ക് സ്റ്റാൻഡേർഡ് പൊസിഷൻ സർവീസ് (എസ്പിഎസ്), തന്ത്രപ്രധാന ഉപയോഗങ്ങൾക്ക് നിയന്ത്രിത സേവനവും (ആർഎസ്).

ആദ്യമായി ഒരു തദ്ദേശീയ ആറ്റോമിക് ക്ലോക്ക് എൻവിഎസ്-01-ൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് ഐഎസ്ആർഒ – യുടെ ഒരു അറിയിപ്പ് പറയുന്നു.

51.7 മീറ്റർ, 420 ടൺ, മൂന്ന് ഘട്ടങ്ങളുള്ള ജിഎസ്എൽവി-എഫ്12 ജിഎസ്എൽവിയുടെ 15-ാമത്തെയും തദ്ദേശീയമായ ക്രയോ സ്റ്റേജുള്ള 9-ാമത്തെയും വാഹനമാണ്. ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എൽവിയുടെ ആറാമത്തെ പ്രവർത്തന പറക്കലാണിത്.

വരും മാസങ്ങളിൽ പിഎസ്എൽവി, ജിഎസ്എൽവി എംകെഐഐഐ എന്നിവയുടെ വിക്ഷേപണം നടക്കുമെന്നും ഗഗൻയാനിന്റെ പരീക്ഷണ വാഹനം വിക്ഷേപിക്കാനും ഞങ്ങൾ തയ്യാറെടുക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ മിഷൻ കൺട്രോൾ റൂമിൽ നിന്ന് പറഞ്ഞു.

Leave a Reply