ഏകദേശം 80 പെൺകുട്ടികളെ സ്കൂളിൽ വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഫ്ഗാനിസ്ഥാനിലെ ഒരു വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വടക്കൻ അഫ്ഗാനിസ്ഥാനിൽ സാർ-ഇ-പുൾ പ്രവിശ്യയിൽ ശനി, ഞായർ ദിവസങ്ങളിലാണ് സംഭവങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
1 മുതൽ 6 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്കാണ് വിഷബാധയേറ്റതെന്ന് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മുഹമ്മദ് റഹ്മാനി പറഞ്ഞു.
നസ്വാൻ-ഇ-കബോദ് ആബ് സ്‌കൂളിലെ 60 കുട്ടികളും നസ്വാൻ-ഇ-ഫൈസാബാദ് സ്‌കൂളിൽ 17 കുട്ടികളും വിഷബാധയേറ്റതായി അദ്ദേഹം പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
“രണ്ട് പ്രൈമറി സ്കൂളുകളും അടുത്താണ്, ” അദ്ദേഹം പറഞ്ഞു, “ഞങ്ങൾ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി, ഇപ്പോൾ എല്ലാവരും സുഖമായിരിക്കുന്നു.”
ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണം തുടരുകയാണെന്ന് റഹ്മാനി പറഞ്ഞു. എങ്ങനെയാണ് പെൺകുട്ടികൾക്ക് വിഷം നൽകിയതെന്നോ മറ്റ് വിവരങ്ങളോ അദ്ദേഹം പങ്കുവച്ചില്ല
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണം സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു.
യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ആറാം ക്ലാസിനു ശേഷമുള്ള വിദ്യാഭ്യാസത്തിൽ നിന്ന് പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ മിക്ക ജോലികളിലും പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് വിലക്കുണ്ട്.