You are currently viewing എം2 പ്രോസസറോട് കൂടിയ 15.3-ഇഞ്ച് മാക്ബുക്ക് എയർ ലാപ്ടോപ്പ് ആപ്പിൾ അവതരിപ്പിച്ചു

എം2 പ്രോസസറോട് കൂടിയ 15.3-ഇഞ്ച് മാക്ബുക്ക് എയർ ലാപ്ടോപ്പ് ആപ്പിൾ അവതരിപ്പിച്ചു

മാക്ബുക്ക് എയർ ലൈനപ്പിൽ ഏറ്റവും പുതിയ ലാപ്ടോപ്പ്  ആപ്പിൾ അവതരിപ്പിച്ചു.  പുതിയ ലാപ്‌ടോപ്പിന് ആകർഷകമായ ഡിസൈനും വലിയ 15.3 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ട്.

ആപ്പിൾ അവകാശപ്പെടുന്നതനുസരിച്ച് ഈ പുതിയ മാക്ബുക്ക് എയർ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ലാപ്‌ടോപ്പാണ്, വെറും 11.5 മില്ലിമീറ്റർ കനം മാത്രമേയുള്ളു ഇതിന്.  13 ഇഞ്ചിൻ്റെ മുൻഗാമിയേക്കാൾ ഭാരം കുറഞ്ഞതാണ് ഇത്, അതായത് 3.3 പൗണ്ട് മാത്രം ഭാരം.  എം2 പ്രോസസറിനൊപ്പം മികച്ച ബാറ്ററി ലൈഫും 18 മണിക്കൂർ വരെ ഉപയോഗ സമയവും
വാഗ്ദാനം ചെയ്യുന്നു.ഇതോടൊപ്പം തീർത്തും  ശബ്ദ്ധ രഹിതമായ പ്രവർത്തനവും ഇതിൻ്റെ പ്രത്യേകതയാണ്

ലാപ്‌ടോപ്പിൽ കഴിഞ്ഞ വർഷത്തെ 13 ഇഞ്ച് മോഡലിന് സമാനമായ ഒരു വെബ്‌ക്യാം നോച്ച് സവിശേഷതയുണ്ട്,  ബെസലുകൾ ചെറുതായി കാണപ്പെടുന്നുണ്ടെങ്കിലും, നോച്ച് ഒരു പോരായ്മയായി തുടരുന്നു.

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, പുതിയ മാക്ബുക്ക് എയറിൽ രണ്ട് തണ്ടർബോൾട്ട് പോർട്ടുകൾ ഉൾപ്പെടുന്നു, ഇത് 6 കെ എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ വരെ കണക്റ്റുചെയ്യാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു.  3.5 എംഎം ഹെഡ്‌ഫോൺ ജാക്കും മാഗ്‌സേഫ് ചാർജിംഗും ഇതിൻ്റെ സവിശേഷതകളാണ്.  “മിഡ്നൈറ്റ്”, “സ്റ്റാർലൈറ്റ്”, “സ്പേസ് ഗ്രേ”, “സിൽവർ” എന്നിവയുൾപ്പെടെ ചാരനിറത്തിലുള്ള വിവിധ ഷേഡുകകളിൽ ലഭ്യമാണ്.

എം2 ചിപ്പ് നൽകുന്ന 15 ഇഞ്ച് എയറിന് 500 നിറ്റ് സ്‌ക്രീൻ തെളിച്ചവും മൂന്ന് മൈക്ക് അറേയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന 1080p ഫേസ്‌ടൈം എച്ച്‌ഡി ക്യാമറയും ഉണ്ട്.  ഇത് ആറ് സ്പീക്കർ ശബ്ദ സംവിധാനവും ഉൾക്കൊള്ളുന്നു, അനാവശ്യ ശബ്‌ദം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യയും വാഗ്ദാനം ചെയ്യുന്നു.  കൂടാതെ, ആപ്പിൾ അതിന്റെ ഏറ്റവും പുതിയ ലാപ്‌ടോപ്പിൽ ഡോൾബി അറ്റ്‌മോസ് സ്പേഷ്യൽ ഓഡിയോ ഫീച്ചർ നടപ്പിലാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ എം2 ഉള്ള പുതിയ 15 ഇഞ്ച് മാക്ബുക്ക് എയർ  ₹1,34,900 മുതലും ₹ 1,24,900 (വിദ്യഭാസ ആവശ്യങ്ങൾക്ക് ഉള്ളത്) മുതലും ലഭ്യമാകും.

Leave a Reply