You are currently viewing ഉഗാണ്ടയിലെ സ്‌കൂളിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

ഉഗാണ്ടയിലെ സ്‌കൂളിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

  • Post author:
  • Post category:World
  • Post comments:0 Comments

ഗാണ്ടയിൽ  ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ള തീവ്രവാദികൾ ഒരു സ്‌കൂൾ ആക്രമിക്കുകയും, അതിന്റെ ഫലമായി കുറഞ്ഞത് 25 പേർ കൊല്ലപെടുകയും എട്ട്  പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പോലീസ് റിപോർട്ട് ചെയ്തു.  എംപോണ്ട്‌വെയിലെ ലുബിരിഹ സെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) പ്രവർത്തിക്കുന്ന ഉഗാണ്ടൻ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) ആണ് ആക്രമണം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.   പോലീസ് സ്ഥിരീകരിച്ചതുപോലെ, ഡിആർസിയിൽ സ്ഥിതി ചെയ്യുന്ന വിരുംഗ നാഷണൽ പാർക്കിലേക്ക് പലായനം ചെയ്ത എഡിഎഫിനെ സൈനികർ ഇപ്പോൾ നിരീക്ഷിച്ച് വരികയാണ്.

25 പേരുടെ ശരീരം സ്കൂളിൽ  കണ്ടെത്തിയതായും തുടർന്ന് ബ്വേര ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയ പോലീസ് വക്താവ് ഫ്രെഡ് എനഗ പറഞ്ഞു.  വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിനിടെ, അക്രമികൾ ഒരു ഡോർമിറ്ററിക്ക് തീയിടുകയും ഒരു ഭക്ഷണ ശാല കൊള്ളയടിക്കുകയും ചെയ്തു, എനഗ കൂട്ടിച്ചേർത്തു

ഡിആർസിയുമായി ഉഗാണ്ടയുടെ അതിർത്തിയിൽ നിന്ന് 2 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് ഈ സംഭവം നടന്നത്,  ഈ മേഖലയിലെ ഒരു സ്കൂളിന് നേരെയുള്ള ആദ്യത്തെ ആക്രമണമാണിത്.

Leave a Reply