You are currently viewing ടൈറ്റൻ മുങ്ങിക്കപ്പൽ  സ്‌ഫോടനത്തിൽ പൊട്ടി തകർന്ന് 5 യാത്രികരും കൊല്ലപ്പെട്ടതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

ടൈറ്റൻ മുങ്ങിക്കപ്പൽ  സ്‌ഫോടനത്തിൽ പൊട്ടി തകർന്ന് 5 യാത്രികരും കൊല്ലപ്പെട്ടതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിൻ്റെ അവിശിഷ്ടങ്ങൾ  പര്യവേഷണം ചെയ്യാൻ അഞ്ച് പേരുമായി ഞായറാഴ്ച യാത്ര പുറപ്പെട്ട ടൈറ്റൻ മുങ്ങിക്കപ്പലിന് ദാരുണമായ വിധി നേരിട്ടതായി യുഎസ് കോസ്റ്റ് ഗാർഡിലെ റിയർ അഡ്‌എം ജോൺ മൗഗർ വ്യാഴാഴ്ച വെളിപ്പെടുത്തി.

കാണാതായ ടൈറ്റൻ മുങ്ങി കപ്പലിൻ്റെ അവശിഷ്ടങ്ങൾ യുഎസ് കോസ്റ്റ് ഗാർഡ് സമുദ്രത്തിന്റെ അടിത്തട്ടിൽ  കണ്ടെത്തി.

കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് കമാൻഡർ മൗഗർ പറയുന്നതനുസരിച്ച് ആഴകടലിലെ സമർദ്ദത്താൽ മുങ്ങിക്കപ്പൽ   പൊട്ടിതെറിക്കുകയും  അതിന്റെ ഫലമായി  കപ്പലിലുണ്ടായിരുന്ന 5 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു

നേരത്തെ, കാണാതായ അഞ്ച് ക്രൂ അംഗങ്ങൾ മരിച്ചതായി കരുതുന്നെന്ന് ടൈറ്റൻ സബ്‌മേഴ്‌സിബിൾ യാത്രയ്ക്ക് നേതൃത്വം നൽകുന്ന കമ്പനി പറഞ്ഞു.

  വാഹനത്തിൻ്റെ പൈലറ്റും ചീഫ് എക്‌സിക്യൂട്ടീവുമായ സ്റ്റോക്ക്‌ടൺ റഷും യാത്രക്കാരായ ഷഹ്‌സാദ ദാവൂദും അദ്ദേഹത്തിന്റെ മകൻ സുലൈമാൻ ദാവൂദും ഹാമിഷ് ഹാർഡിംഗ്, പോൾ-ഹെൻറി നർഗോലെറ്റ് എന്നിവരും “നിർഭാഗ്യവശാൽ നഷ്ടപ്പെട്ടു” എന്ന് വ്യാഴാഴ്ച ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് പറഞ്ഞു
  യാത്രക്കാർ എങ്ങനെയാണ് മരിച്ചതെന്ന്  ഓഷ്യൻഗേറ്റ് വിശദാംശങ്ങൾ നൽകിയില്ല.

Leave a Reply