You are currently viewing മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷാ  സർവകക്ഷിയോഗം  വിളിച്ചു കൂട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ / കടപ്പാട്: ക്യാപ്ടിജിഎസ്

മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷാ  സർവകക്ഷിയോഗം  വിളിച്ചു കൂട്ടി.

മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  സർവകക്ഷിയോഗം ന്യൂഡൽഹി വിളിച്ചു കൂട്ടി.

അക്രമം രൂക്ഷമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനാണ് അമിത് ഷാ യോഗം വിളിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ സിപിഐ എം എംപി ജോൺ ബ്രിട്ടാസും യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത് മെയ് മാസത്തിൽ നടത്തിയ നാല് ദിവസത്തെ സന്ദർശനത്തിനിടെ അമിത് ഷാ സമാധാനത്തിനായി അഭ്യർത്ഥിക്കുകയും അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

മണിപ്പൂരിലെ വിഷയത്തിൽ പ്രതിപക്ഷം ബിജെപിയെ വിമർശിക്കുകയും ബിജെപി സർക്കാരിനെ ചോദ്യം ചെയ്യുകയും ചെയ്തു.

മെയ് 3 മുതൽ മണിപ്പൂരിൽ തീപിടുത്തം പോലുള്ള സംഭവങ്ങൾ നടക്കുന്നതിനാൽ, അക്രമം തടയാൻ സംസ്ഥാന സർക്കാർ ഇന്റർനെറ്റ് നിരോധനം ജൂൺ 25 വരെ അഞ്ച് ദിവസം കൂടി നീട്ടിയിട്ടുണ്ട്.

മെയ് 3 ന് മണിപ്പൂരിൽ മെയ്തികളെ പട്ടികവർഗ (എസ്ടി) ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് അക്രമം നടന്നത്.

മണിപ്പൂരിലെ ജനജീവിതം തകർത്ത  അക്രമം  രാജ്യത്തിന്റെ മനഃസാക്ഷിയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി പറഞ്ഞു.

മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള അക്രമത്തിൽ 100-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു

Leave a Reply