കഴിഞ്ഞ രണ്ട് സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പിഎസ്ജി പുറത്തായതിനെത്തുടർന്ന് 35 കാരനായ മെസ്സി ആരാധകരുടെ കളിയാക്കലും പരിഹാസവും സഹിക്കണ്ടി വന്നു
പിഎസ്ജിക്ക് വേണ്ടിയുള്ള തന്റെ അവസാന മത്സരത്തിൽ, മെസ്സി കാണികളുടെ ഒരു വിഭാഗത്തിന്റെ വിമർശനത്തിനും വിധേയമായി. ഇതൊക്കെയാണെങ്കിലും, ക്ലബ്ബിൽ ഉണ്ടായിരുന്ന സമയത്തിലുടനീളം തന്നെ പിന്തുണച്ച ആരാധകർക്ക് മെസ്സി നന്ദി പറഞ്ഞു.
“തുടക്കത്തിൽ, എല്ലാം നല്ലതായിരുന്നു. മെസ്സി ബീൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഞാൻ എത്തിയപ്പോൾ ലഭിച്ച സ്വീകരണത്തിന് സമാനമായിരുന്നു. എന്നിരുന്നാലും, പാരീസിലെ ആരാധകരിൽ ചില വ്യക്തികൾ എന്നോട് വ്യത്യസ്തമായി പെരുമാറാൻ തുടങ്ങി “.
“ഭൂരിപക്ഷം ആളുകളും പഴയത് പോലെ നല്ല രീതിയിൽ പെരുമാറുന്നുണ്ട്, പക്ഷേ ഒരു കൂട്ടം പിഎസ്ജി ആരാധകരുമായി ഒരു ഇടർച്ച ഉണ്ടായി, അത് ഒരിക്കലും എന്റെ ഉദ്ദേശ്യമായിരുന്നില്ല. എംബാപ്പെ, നെയ്മർ എന്നിവരോട് ചെയ്തത് പോലെയാണ് ഇത് സംഭവിച്ചത്. അവർ അങ്ങനെയാണ് പെരുമാറുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു.
“എന്തായാലും, ഞാൻ എല്ലാവരേയും ബഹുമാനിക്കുന്നു, എന്നെ ബഹുമാനിച്ചവരുടെ ഓർമ്മകൾ ഞാൻ വിലമതിക്കും ” മെസ്സി പറഞ്ഞു
ഖത്തർ ലോകകപ്പിന് ശേഷം ക്ലബ് മത്സരങ്ങളുടെ നിലവാരത്തകർച്ചയെക്കുറിച്ചും മെസ്സി അഭിപ്രായപ്പെട്ടു.
ലോകകപ്പിൻ്റെ സമയക്രമം ക്ലബ് മത്സരങ്ങളുടെ നിലവാരത്തെ ബാധിച്ചിട്ടുണ്ടെന്ന് മെസ്സി പറഞ്ഞു
“എന്നിരുന്നാലും, ഒരു ഒഴികഴിവായി ഞാൻ കണക്കാക്കുന്നില്ല , മൊത്തത്തിൽ, ലീഗിന്റെയും ചാമ്പ്യൻസ് ലീഗിന്റെയും നിലവാരത്തിന് ലോകകപ്പിന്റെ ഫലമായി ചില പോരായ്മകൾ ഉണ്ടായിട്ടുണ്ടന്ന് ഞാൻ കരുതുന്നു ” മെസ്സി പറഞ്ഞു
സീസണിന്റെ അവസാനത്തിൽ, മെസ്സി പിഎസ്ജിയുമായുള്ള കരാർ നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചു, ഇപ്പോൾ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിൽ ചേരാൻ ഒരുങ്ങുകയാണ്.