തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഗണ്യമായ ഓർഡറുകൾ കാരണം ഇന്ത്യയുടെ എണ്ണക്കുരു കയറ്റുമതി നടപ്പ് സാമ്പത്തിക വർഷത്തിൽ 10-15 ശതമാനം വളർച്ച കൈവരിക്കുമെന്ന് കയറ്റുമതിക്കാർ പ്രവചിക്കുന്നു.
കഴിഞ്ഞ വർഷം, എണ്ണക്കുരു കയറ്റുമതി 20 ശതമാനത്തിലേറെ വർധിച്ച് 1.33 ബില്യൺ യുഎസ് ഡോളറിലെത്തി (ഏകദേശം 10,900 കോടി രൂപ). നിലക്കടല, എള്ള്, സോയാബീൻ, ജാതി, നൈഗർ, സൂര്യകാന്തി എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്ന എണ്ണക്കുരുക്കൾ.
ഇന്ത്യൻ ഓയിൽസീഡ്സ് ആൻഡ് പ്രൊഡ്യൂസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിൻ്റെ(ഐഒപിഇപിസി) കണക്കുകൾ പ്രകാരം മധ്യപ്രദേശ് മഹാരാഷ്ട്ര ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് ഇന്ത്യയിൽ എണ്ണക്കുരു ഉൽപ്പാദനത്തിൽ മുൻനിരയിലുള്ളത്.
ഇന്തോനേഷ്യ, വിയറ്റ്നാം, ചൈന, മലേഷ്യ, ഫിലിപ്പീൻസ്, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ഇന്ത്യയുടെ എണ്ണക്കുരു കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ
നിലവിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി 10-15 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ഓയിൽ സീഡ്‌സ് ആൻഡ് പ്രൊഡ്യൂസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ വൈസ് ചെയർമാൻ റുതുപർണ ഡോൾ പറഞ്ഞു. മൊത്തം എണ്ണക്കുരു കയറ്റുമതിയുടെ 80-85 ശതമാനവും നിലക്കടല, എള്ള് എന്നിവയാണെന്ന് ഡോൾ പറഞ്ഞു.