ടൈറ്റൻ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മനുഷ്യൻ്റെത് എന്ന് കരുതപെടുന്ന അവശിഷ്ടങ്ങൾ കണ്ടെടുത്തതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു, സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ കപ്പൽ പൊട്ടിത്തെറിച്ച് വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ച് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.
മനുഷ്യൻ്റെത് എന്ന് കരുതപെടുന്ന അവശിഷ്ടങ്ങൾ യുഎസ് മെഡിക്കൽ പ്രൊഫഷണലുകൾ വിശകലനം ചെയ്യുമെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു.
കാർബൺ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിർമ്മിച്ചതാണ് ടൈറ്റൻ, 23,000 പൗണ്ട് ഭാരമുണ്ടായിരുന്നു, അഞ്ച് മുതിർന്നവർക്ക് മാത്രം ഇടം നൽകിയെന്ന് ഓഷ്യൻഗേറ്റ് പറയുന്നു, ടൈറ്റാനിക്ക് അവശിഷ്ടങ്ങൾക്ക് അടുത്തെത്താൻ
ഒരാൾക്ക് 250,000 ഡോളർ എന്ന നിരക്കിലാണ് സ്ഥാപനം ക്രാഫ്റ്റ് പ്രവർത്തിപ്പിച്ചത്.
പെലാജിക് റിസർച്ച് സർവീസസ് എന്ന സ്ഥാപനമാണ് വിദൂരമായി പ്രവർത്തിപ്പിക്കുന്ന വാഹനങ്ങളുടെ സഹായത്താൽ
ടൈറ്റന്റെ അവശിഷ്ടങ്ങൾ ഉപരിതലത്തിലേക്ക് കൊണ്ടുവന്നത്.