ഇന്ത്യൻ പുരുഷ ദേശീയ ഫുട്ബോൾ ടീം ഏറ്റവും പുതിയ ഫിഫ ലോക റാങ്കിംഗിൽ ലെബനനെയും ന്യൂസിലൻഡിനെയും മറികടന്ന് 101-ൽ നിന്ന് 100-ലേക്ക് ഉയർന്നു.
ജൂൺ 29 ന് പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ 1204.90 പോയിന്റുമായി ഇന്ത്യ 100-ാം സ്ഥാനത്താണ്. ലെബനനെ 2-0ന് തോൽപ്പിച്ച് ഇന്ത്യ അടുത്തിടെ തങ്ങളുടെ രണ്ടാം ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടം നേടിയിരുന്നു
ജൂലൈ ഒന്നിന് ബെംഗളൂരുവിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ ഇന്ത്യ ലെബനനെ നേരിടും. ഇന്ത്യ എട്ട് തവണ ഈ ചാമ്പ്യൻഷിപ്പ് വിജയിച്ചിട്ടുണ്ട്, കൂടാതെ ഇതിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമാണ്
ഫിഫ ലോകകപ്പ് 2022 ജേതാക്കളായ അർജന്റീന 1843.73 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്, ഫ്രാൻസും ബ്രസീലും തൊട്ടുപിന്നിൽ. ഇംഗ്ലണ്ട് ഒരു സ്ഥാനം ഉയർന്ന് നാലാം സ്ഥാനത്തെത്തിയപ്പോൾ ബെൽജിയം ഒരു സ്ഥാനം താഴേക്ക് പോയി അഞ്ചാം സ്ഥാനത്തെത്തി. 2023 യുവേഫ നേഷൻസ് ലീഗ് റണ്ണേഴ്‌സ് അപ്പ് ക്രൊയേഷ്യ ഒരു സ്ഥാനം ഉയർന്ന് ആറാം സ്ഥാനത്തെത്തി, നെതർലൻഡ്‌സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇറ്റലി (8), പോർച്ചുഗൽ (9), സ്പെയിൻ (10) എന്നിങ്ങനെയണ് സ്ഥാനങ്ങൾ