അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കുന്ന പ്രമേയം അമേരിക്കൻ സെനറ്റ് കമ്മിറ്റി പാസാക്കി.
വ്യാഴാഴ്ചയാണ് കോൺഗ്രസ് സെനറ്റോറിയൽ കമ്മിറ്റി പ്രമേയം പാസാക്കിയത്. സെനറ്റർമാരായ ജെഫ് മെർക്ക്ലി, ബിൽ ഹാഗെർട്ടി, ടിം കെയ്ൻ, ക്രിസ് വാൻ ഹോളൻ എന്നിവരാണ് ഇത് അവതരിപ്പിച്ചത്.
ചൈനയ്ക്കും അരുണാചൽ പ്രദേശിനും ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തിയായി മക്മോഹൻ രേഖയെ അമേരിക്ക അംഗീകരിക്കുന്നുവെന്ന് പ്രമേയം പറയുന്നു . പിആർസിയുടെ വർദ്ധിച്ചുവരുന്ന വിപുലീകരണ നയത്തിൻ്റെ ഭാഗമായ അരുണാചൽ പ്രദേശ് ചൈനയുടെ പ്രദേശമാണെന്ന വാദവും പ്രമേയം തള്ളികളയുന്നു.
പ്രമേയം സമ്പൂർണ വോട്ടിനായി സെനറ്റിലേക്ക് പോകും.
സെനറ്റർ മെർക്ക്ലി ഒരു പ്രസ്താവനയിൽ പറഞ്ഞു, അമേരിക്കയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന മൂല്യങ്ങളും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമവും കേന്ദ്രീകരിച്ചായിരിക്കും ലോകമെമ്പാടുമുള്ള നമ്മുടെ എല്ലാ പ്രവർത്തനങ്ങളും ബന്ധങ്ങളും , പ്രത്യേകിച്ചും പിആർസി ഗവൺമെന്റ് ഒരു ബദൽ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്ന സാഹചര്യത്തിൽ.
‘ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഭാഗമായാണ് അമേരിക്ക വീക്ഷിക്കുന്നത് മറിച്ച് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെതല്ല ‘ അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ അമേരിക്കൻ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള സെനറ്റർ ബിൽ ഹാഗെർട്ടി, ഇൻഡോ-പസഫിക് വിഷയങ്ങളിൽ ഒരു പ്രധാന ശബ്ദമാണ്, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് ചൈന ഗുരുതരമായ ഭീഷണികൾ ഉയർത്തുകയും ചെയ്യുന്ന ഒരു സമയത്ത്, ഇത് നിർണായകമാണെന്ന് പറഞ്ഞു. മേഖലയിലെ തങ്ങളുടെ തന്ത്രപ്രധാന പങ്കാളികളുമായി പ്രത്യേകിച്ച് ഇന്ത്യയും മറ്റ് ക്വാഡ് രാജ്യങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുകയും, കൂടാതെ ദക്ഷിണ, കിഴക്കൻ ചൈനാ കടലുകളിലും ഹിമാലയത്തിലും ചൈനയുടെ വിശാലമായ ഭൂപ്രദേശവൽക്കരണ തന്ത്രത്തെ ചെറുക്കണ്ടതുമാണ്.
‘ജനാധിപത്യത്തിന് പിന്തുണ നൽകുന്നതിൽ അമേരിക്ക ശക്തമായി നിലകൊള്ളണം’ ഹാഗെർട്ടി പറഞ്ഞു
അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം രൂക്ഷമാകുമ്പോൾ, ജനാധിപത്യത്തിനു വേണ്ടിയും, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനെ പിന്തുണച്ച് യുഎസ് ശക്തമായി നിൽക്കണമെന്ന് സെനറ്റ് ഇന്ത്യ കോക്കസിന്റെ കോ-ചെയർ കൂടിയായ കോർണിൻ പറഞ്ഞു.
‘ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഭാഗമായി യുഎസ് അംഗീകരിക്കുന്നുവെന്ന് ഈ പ്രമേയം വീണ്ടും സ്ഥിരീകരിക്കും, താമസിയാതെ ഇത് പാസാക്കാൻ ഞാൻ എന്റെ സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.