2023 ജൂലൈ 31-ന് മുമ്പായി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ നികുതിദായകരോട് സർക്കാർ ആവശ്യപ്പെട്ടു. നേരത്തെ ഫയൽ ചെയ്തുകൊണ്ട് തിരക്ക് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. മുൻ വർഷങ്ങളിലേത് പോലെ ജൂലൈ 31 ന് ശേഷം സമയം നീട്ടി നൽകില്ല എന്ന് അറിയിച്ചു
ജൂലൈ 11 വരെ 2 കോടിയിലധികം റിട്ടേണുകൾ ഫയൽ ചെയ്തതായി ആദായനികുതി വകുപ്പ് റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം ജൂലൈ 20 വരെ ഫയൽ ചെയ്ത 2 കോടി റിട്ടേണുകളെ ഇത് മറികടന്നു.
“കഴിഞ്ഞ വർഷത്തേക്കാൾ 9 ദിവസം മുമ്പ് 2 കോടി ഫയലിംഗുകൾ നടന്നു. ഇതിന് ആദായനികുതി വകുപ്പിന്റെ പേരിൽ ഞങ്ങൾ നികുതിദായകരെ അഭിനന്ദിക്കുന്നു. 2023-24 വർഷത്തേക്കുള്ള ഐടിആർ ഫയൽ ചെയ്യാത്തവരോട് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ” ജൂലൈ 11 ന് വകുപ്പ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം, മൊത്തം 5.8 കോടി റിട്ടേണുകൾ ഫയൽ ചെയ്തു, ഈ വർഷം ഇതിലും ഉയർന്ന സംഖ്യ സർക്കാർ പ്രതീക്ഷിക്കുന്നു.
2023 ജൂലൈ 31-ന് ശേഷം ആദായനികുതി റിട്ടേൺ സമർപ്പിക്കുന്ന നികുതിദായകർക്ക് 5,000 രൂപ പിഴ ചുമത്തും.