You are currently viewing വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം   ശാസ്ത്രജ്ഞർ കണ്ടെത്തി

വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തി

വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിൽ, ഉയർന്ന അക്ഷാംശങ്ങളിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം അന്താരാഷ്ട്ര ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തി. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ (ജെഡബ്ല്യുഎസ്ടി) നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു.

ഗാനിമീഡിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം ഉണ്ടെന്ന് കുറച്ച് കാലമായി കരുതപെടുന്നുണ്ടെങ്കിലും ജെഡബ്ല്യുഎസ്ടി-ഡാറ്റയുടെ വിശകലനത്തിലൂടെ മാത്രമാണ് ഈ കണ്ടെത്തൽ സ്ഥിരീകരിച്ചത്.

ഗാനിമീഡ്, സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായിട്ടും, അതിന്റെ സഹോദര ഉപഗ്രഹമായ യൂറോപ്പയോളം ശ്രദ്ധ നേടിയിട്ടില്ല. എന്നിരുന്നാലും, വ്യാഴത്തിന്റെ കാന്തികക്ഷേത്രം അതിന്റെ ഉപഗ്രഹങ്ങളിൽ ചെലുത്തുന്ന സ്വാധീനം കാരണം ഗാനിമീഡിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതായി മുൻ ഗവേഷണങ്ങൾ സൂചിപ്പിച്ചു.

ഗാനിമീഡും യൂറോപ്പയും വ്യാഴത്തിന്റെ കാന്തികമണ്ഡലത്തിൽ നിന്നുള്ള വികിരണത്തിന് വിധേയമാകുന്നു, ഇത് അവയുടെ ഉപരിതലത്തിലെ ജല ഹിമത്തെ ഓക്സിജൻ, ഓസോൺ, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവയുൾപ്പെടെ വിവിധ സംയുക്തങ്ങളാക്കി മാറ്റുന്നു.

ഗവേഷണ സംഘം ജെഡബ്ല്യുഎസ്ടി-ഡാറ്റ വിശകലനത്തിൽ ഗാനിമീഡിന്റെ വടക്കൻ പ്രദേശങ്ങളിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി, പ്രത്യേകിച്ച് അതിന്റെ പരിക്രമണ ദിശയ്ക്ക് അഭിമുഖമായി. കൂടാതെ, താഴ്ന്ന അക്ഷാംശങ്ങളിലും ഉപഗ്രഹത്തിൻ്റെ എതിർവശത്തും ഓക്സിജൻ കൂടുതലായി നിരീക്ഷിക്കപ്പെട്ടു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി യൂറോപ്പയിൽ ഭൂമധ്യരേഖയ്ക്ക് സമീപമാണ് ഹൈഡ്രജൻ പെറോക്സൈഡിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്.

Leave a Reply