You are currently viewing ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഓപ്പൺഎഐ ചാറ്റ്ജിപിടി ആപ്പ് അവതരിപ്പിച്ചു

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഓപ്പൺഎഐ ചാറ്റ്ജിപിടി ആപ്പ് അവതരിപ്പിച്ചു

മെയ് മാസത്തിൽ ഐഒഎസ് പതിപ്പ് ആരംഭിച്ചതിന് ശേഷം, നാല് രാജ്യങ്ങളിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഓപ്പൺഎഐ  ചാറ്റ്ജിപിടി ആപ്പ് അവതരിപ്പിച്ചു.  ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്, ഐഒഎസ് പതിപ്പിന്റെ ഘട്ടം ഘട്ടമായുള്ള റോളൗട്ടിന് സമാനമായി പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിട്ടുകൊണ്ട് യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീൽ എന്നിവിടങ്ങളിൽ ഇത് പുറത്തിറങ്ങി.

സമീപകാല റിപ്പോർട്ടുകളനുസരിച്ച്, ചാറ്റ് ജിപിടി യുടെ പ്രാരംഭ വിജയത്തിന് ശേഷം  ജൂണിലെ വെബ് ട്രാഫിക്കിലും ആപ്പ് ഇൻസ്റ്റാളേഷനുകളിലും കുറവുണ്ടായതായി സൂചനയുണ്ട്. ആൻഡ്രോയി-ലെ ബിംഗ് എഐ ,വെബ് അധിഷ്‌ഠിതമായി തുടരുന്ന ഗൂഗിളിൻ്റെ ബാർഡ് എഎ  എന്നിവയാണ് ചാറ്റ് ജിപിടി യുടെ എതിരാളികൾ . ആപ്പിൾ ഇതുവരെ സ്വന്തം ചാറ്റ്ബോട്ട് പുറത്തിറക്കിയിട്ടില്ല, എന്നിരുന്നാലും ഒരെണ്ണത്തിനായുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply