You are currently viewing മെസ്സിയുടെ 2 ഗോൾ:എംഎൽഎസിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെ 4-0 ന് ഇന്റർ മിയാമി തകർത്തു.

മെസ്സിയുടെ 2 ഗോൾ:എംഎൽഎസിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെ 4-0 ന് ഇന്റർ മിയാമി തകർത്തു.

എംഎൽഎസ് ലീഗ് കപ്പിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെയുള്ള ഇന്റർ മിയാമി സിഎഫ്-ന് വേണ്ടി  രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി ലയണൽ നേടി മെസ്സി തന്റെ കഴിവ് പ്രകടിപ്പിച്ചു. മത്സരത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെ 4-0 ന് ഇന്റർ മിയാമി തോൽപിച്ചു.
തന്റെ മുൻ ബാഴ്‌സലോണ സഹതാരം സെർജിയോ ബുസ്‌ക്വെറ്റ്‌സിനൊപ്പം കളിയിൽ  മികച്ച പ്രകടനം കാഴ്ച്ച വച്ചു.  എട്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ മെസ്സിക്ക് ബുസ്കെറ്റ്‌സ് മികച്ച പാസ് നൽകി.  പിന്നീട്, ഒരു പ്രത്യാക്രമണത്തിൽ മെസ്സി മറ്റൊരു ഗോൾ നേടുകയും ചെയ്തു.മൂന്നാമത്തെയും പിന്നീട് മെസ്സിയുടെ സഹായത്തോടു കൂടി നാലാമത്തേയും ഗോൾ നേടി റോബർട്ട് ടെയ്‌ലർ നേടി മിയാമിക്ക് 4-0 ന് വിജയം ഉറപ്പിച്ചു

ഇതോടെ ലീഗ് കപ്പിൽ മിയാമി 32-ാം റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു.  മെസ്സി തന്റെ കരിയറിൽ ഗോൾ നേടുന്ന നൂറാമത്തെ ക്ലബ്ബായി അറ്റ്ലാന്റ യുണൈറ്റഡ് മാറി.   കളിയിൽ മെസ്സി അസാമാന്യ കഴിവുകൾ പ്രകടിപ്പിക്കുകയും കാണികളെ ആവേശത്തിലാഴ്ത്തുകയും ചെയ്തു, ടീമിന്റെ പ്രകടനത്തിലും പുരോഗതിയിലും മാനേജർ ജെറാർഡോ മാർട്ടിനോ സംതൃപ്തി പ്രകടിപ്പിച്ചു.

മെസ്സിയും ബുസ്‌ക്വെറ്റ്‌സും മുമ്പ് ക്രൂസ് അസുലിനെതിരെ  പകരക്കാരായി അരങ്ങേറ്റം കുറിച്ചു, അവിടെ മെസ്സിയുടെ ഫ്രീ കിക്ക്  ഇൻ്റർ മിയാമിക്ക് 2-1 ന് വിജയം നേടി കൊടുത്തു.  ലീഗ് കപ്പ് ,എംഎൽഎസ്, ലിഗാ എംഎകസ് ടീമുകൾ തമ്മിലുള്ള ലോകകപ്പ് ശൈലിയിലുള്ള മത്സരമാണ്, ഓഗസ്റ്റ് 20 ന് ഷാർലറ്റിനെതിരെ മെസ്സി തന്റെ ഔദ്യോഗിക എംഎൽഎസ് അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, അടുത്തിടെ മിയാമിയുമായി ഒപ്പുവെച്ച മുൻ ബാഴ്‌സലോണ താരം ജോർഡി ആൽബ, അറ്റ്‌ലാന്റയ്‌ക്കെതിരായ മത്സരത്തിനുള്ള ടീമിൽ ഇടം നേടിയില്ല.

Leave a Reply